വടകരയില്‍ താരമായി കെകെ രമ; നേമത്ത് പ്രതീക്ഷയായി കുമ്മനം; പത്തനാപുരത്ത് ഇഞ്ചോടിഞ്ഞ് പോരാട്ടത്തിന്റെ സൂചനകള്‍ നല്‍കി പോസ്റ്റല്‍ വോട്ടെണ്ണല്‍; ധര്‍മ്മടത്ത് പിണറായി തന്നെ; ഇടതു കോട്ടകള്‍ കാത്ത് സിപിഎം; അപ്രതീക്ഷിത അട്ടിമറിയുടെ സാധ്യതകളും പോസ്റ്റല്‍ വോട്ടില്‍ ശക്തം

പോസ്റ്റല്‍ വോട്ടില്‍ നേട്ടമുണ്ടാക്കിയത് ഇടതുപക്ഷമാണ്. എന്നാല്‍ പതിവ് രീതിയില്‍ ഉണ്ടാകുന്ന വലിയ മുന്നേറ്റം അവര്‍ക്ക് കിട്ടയതുമില്ല. അതിശക്തമായ ത്രികോണ പോര് നടന്ന നേമത്ത് ബിജെപി മുന്നിലെത്തിയെന്നതും ശ്രദ്ധേയമാണ്. പത്തനാപുരത്ത് അപ്രതീക്ഷിതമായി നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ്. പിന്നീട് ഗണേശ് കുമാര്‍ നേട്ടമുണ്ടാക്കി. കൂടുതല്‍ വോട്ട് ആ ഘട്ടത്തില്‍ നേടിയത് കെകെ രമയും.
പോസ്റ്റല്‍ വോട്ടില്‍ ആദ്യം ലീഡ് നേടിയത് കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനാണ്. രണ്ടാമത്തെ ലീഡും ഇടതുപക്ഷത്തിനായിരുന്നു. മൂന്നാമത്തെ ലീഡ് മഞ്ചേശ്വരത്ത് നിന്ന് യുഡിഎഫിനും.
പിന്നെ കരുനാഗപ്പള്ളിയില്‍ നിന്നും കോണ്‍ഗ്രസിന്റെ മഹേഷും. പിന്നെ പാലായില്‍ നിന്ന് ജോസ് കെ മാണിയും. ഇതില്‍ ഏറ്റവും കൂടുതല്‍ ലീഡ് വൈക്കത്തെ സിപിഐ സ്ഥാനാര്‍ത്ഥി ആശയ്ക്കായിരുന്നു. നേമത്ത് കുമ്മനമായിരുന്നു മുന്നില്‍. അപ്രതീക്ഷിത അട്ടിമറിക്കുള്ള സാധ്യതകള്‍ ചര്‍ച്ചയാക്കുന്നതാണ് പോസ്റ്റല്‍ വോട്ടുകളിലെ നിലവിലെ ഫലം.
അതിശക്തമായ മത്സരമാണ് നടക്കുന്നതെന്ന് പോസ്റ്റല്‍ വോട്ടുകള്‍ വ്യക്തമാക്കുന്നു. കുന്നത്തു നാട്ടില്‍ ട്വന്റി ട്വന്റി മുന്നിലെത്തി. സിപിഎം കോട്ടകളില്‍ പോസ്റ്റല്‍ വോട്ടില്‍ മുന്നില്‍ അവര്‍ തന്നെയാണ്. എന്നാല്‍ കടുത്ത മത്സരം നടക്കുന്ന പലയിടത്തും അതിശക്തമായ മത്സരമാണ് നടക്കുന്നത്. ഓരോ മണ്ഡലത്തിലും അയ്യായിരത്തില്‍ താഴെ പോസ്റ്റല്‍ വോട്ടാണുള്ളത്.
അതുകൊണ്ട് തന്നെ ഇതിനെ ഫല സൂചനയായി കണക്കാക്കില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം കോവിഡ് കാരണം പ്രായമായവര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ടുണ്ടായിരുന്നു. കോട്ടകളില്‍ സിപിഎം അതുകൊണ്ട് തന്നെ പോസ്റ്റല്‍ വോട്ടില്‍ നേട്ടമുണ്ടാക്കി.
നേമത്ത് മാത്രമാണ് ബിജെപിക്ക് പോസ്റ്റല്‍ വോട്ടില്‍ നേട്ടമുണ്ടായത്. പൂഞ്ഞാറില്‍ പിസി ജോര്‍ജിനും പോസ്റ്റല്‍ വോട്ടില്‍ നേട്ടമുണ്ടാക്കിയില്ല. നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് പോസ്റ്റല്‍ വോട്ടിലെ മത്സരം നടന്നത്. ചാത്തന്നൂരിലും പോസ്റ്റല്‍ വോട്ട് എണ്ണുമ്പോൾ ബിജെപിക്ക് ഇടക്ക് നേട്ടമുണ്ടായിരുന്നു. അതിന് അപ്പുറത്തേക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും മത്സരിക്കുന്ന കണ്ണൂരില്‍ തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് മുന്‍പില്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍1 മട്ടന്നുരി ല്‍ കെ.കെ ശൈലജ, കണ്ണുരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി, തളിപ്പറമ്പിൽ എം.വി ഗോവിന്ദന്‍, കല്യാശേരിയില്‍ എം.വി ജിന്‍ എന്നിവര്‍ തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ലീഡ് ചെയ്യുകയാണ്.
https://www.facebook.com/Malayalivartha
























