വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറത്ത് ആളുകൂടാന്‍ അനുവാദമില്ല; വോട്ടെണ്ണലിനെ തുടര്‍ന്നുള്ള ആഹ്ലാദപ്രകടനങ്ങലും പാടില്ല, പൊതുനിരത്തുകളില്‍ ശക്തമായ പോലീസ് സാന്നിധ്യവും പരിശോധനയുമുണ്ടാകും

കേരളം കൂടാതെ തമിഴ്‌നാട് പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്‌സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ഫലം ഇന്ന് പുറത്ത് വരുന്നതാണ്. രാവിലെ പത്ത് മണിയോടെ സൂചനകള്‍ ലഭ്യമാകുന്നതാണ്. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. തപാല്‍വോട്ടുകള്‍ എട്ടിനും വോട്ടിങ് യന്ത്രത്തിലേത് എട്ടരയ്ക്കും എണ്ണിത്തുടങ്ങുന്നതാണ്.
ഇതുകൂടാതെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറത്ത് ആളുകൂടാന്‍ അനുവാദമില്ല. വോട്ടെണ്ണലിനെ തുടര്‍ന്നുള്ള ആഹ്ലാദപ്രകടനങ്ങലും പാടില്ല.തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നത് നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാണ്. പൊതുനിരത്തുകളില്‍ ശക്തമായ പോലീസ് സാന്നിധ്യവും പരിശോധനയുമുണ്ടാകുമെന്നും അധികൃതർ നിർദ്ദേശം നൽകി.
കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷയ്ക്കുണ്ട്. 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കൂടുതല്‍ സേനയെ നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണലിന്റെ മുന്നോടിയായി ശനിയാഴ്ച വൈകീട്ടുമുതല്‍തന്നെ വിവിധയിടങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കിയിരുന്നു. എല്ലായിടത്തും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ക്രമസമാധാനപാലനത്തിനായി ഡിവൈ.എസ്.പി.മാര്‍മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥരുണ്ടാകും.
അതേസമയം, തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യത്തിനാണ് ആദ്യ നേട്ടം എന്നാണ് സൂചന. 53 മണ്ഡലങ്ങളിലെ ആദ്യ ഫലങ്ങള്‍ പുറത്തുവന്ന ബംഗാളില്‍ ബി.ജെ.പി 33 ഇടത്തും തൃണമൂല്‍ 29 മണ്ഡലങ്ങളിലും മുന്നിലാണ് നിൽക്കുന്നത്. ഒരു സീറ്റ് ഇടതുപക്ഷത്തിന്? സാധ്യത നല്‍കുന്നു.
ബി.ജെ.പി വിജയം പ്രവചിക്കപ്പെട്ട ആസാമില്‍ ആദ്യ ഫല സൂചനകള്‍ വന്ന ഒമ്ബതിടത്ത് ബി.ജെ.പിക്കാണ് മേല്‍ക്കൈ. കോണ്‍ഗ്രസ് സഖ്യം നാലിടത്ത് മുന്നില്‍നില്‍ക്കുന്നു.തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരം പിടിക്കുമെന്ന പ്രവചനങ്ങളെ സാധൂകരിക്കുന്നതാണ് ആദ്യ സൂചനകള്‍.ഒമ്ബതിടത്ത് ഡി.എം.കെ സഖ്യം മുന്നില്‍ നില്‍ക്കുന്നു. എ.ഡി.എം.കെ സഖ്യം നാലിടത്ത് മുന്നില്‍ നില്‍ക്കുന്നു.
https://www.facebook.com/Malayalivartha
























