കൊല്ലത്ത് ലീഡ് തിരിച്ച് പിടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷ്

കൊല്ലത്ത് ലീഡ് തിരിച്ച് പിടിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷ്. ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ യുഡിഎഫിന്റെ ബിന്ദു കൃഷ്ണയ്ക്കായിരുന്നു മുന്‍തൂക്കം. 52 വോട്ടുകള്‍ക്കാണ് മുകേഷ് മുന്നിട്ടു നില്‍ക്കുന്നത്.
വട്ടിയൂര്‍ക്കാവ്, കൊല്ലം, കുണ്ടറ, ധര്‍മ്മടം, മട്ടാഞ്ചേരി, ആലപ്പുഴ, ബത്തേരി, കോന്നി, ഉടുമ്പന്‍ചോല, ആറ്റിങ്ങല്‍, പാറശ്ശാല, നെയ്യാറ്റിന്‍കര, മഞ്ചേശ്വരം കളമശ്ശേരി, ബേപ്പൂര്‍ തുടങ്ങി എഴുപതിന് പുറത്ത് മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് മുന്നേറുന്നത്.
തൃത്താലയില്‍ വ്യക്തമായ മുന്നേറ്റത്തോടെ എം ബി രാജേഷ് മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ സമയം കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് മുന്നിട്ട് നില്‍ക്കുന്നത് എല്‍ഡിഎഫ് ആണ്. ഏകേദേശം എഴുപതിലധികം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്.
വൈപ്പിനില്‍ ലീഡുയര്‍ത്തി കെ എന്‍ ഉണ്ണികൃഷ്ണന്‍ മുന്നേറുകയാണ്. കോങ്ങാടും എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.
https://www.facebook.com/Malayalivartha
























