കാറിൽ കടത്തിയ 112 കുപ്പി തമിഴ്നാട് മദ്യം കുഴല്‍മന്ദത്തുനിന്നും പിടികൂടി; കുറഞ്ഞ വിലക്ക് തമിഴ്നാട്ടില്‍ നിന്നും വാങ്ങുന്ന മദ്യം മൂന്നിരട്ടി വിലക്ക് ആവശ്യക്കാര്‍ക്ക്

കാറിൽ കടത്തിയ തമിഴ്നാട് മദ്യം എക്‌സൈസ് പിടികൂടി. പല്ലഞ്ചാത്തനൂര്‍ സ്വദേശി ആഷിഫ് (21) ആണ് എക്സൈസിെന്‍റ പിടിയിലായത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മദ്യശാലകളും ബാറുകളും അടഞ്ഞു കിടക്കുന്നതിനാല്‍ തമിഴ്നാടില്‍ നിന്നും വന്‍ തോതില്‍ മദ്യം ഊടുവഴികളിലൂടെ കേരളത്തിലേക്ക് ഒഴുകാന്‍ സാധ്യതയുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു.
കുഴല്‍മന്ദം എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. സന്തോഷ്കുമാറും സംഘവും നടത്തിയ വാഹനപരിശോധനയില്‍ നിര്‍ത്താതെപോയ മാരുതി സ്വിഫ്റ്റ് കാര്‍ അതിസാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിന്നു. കാറിെന്‍റ പിന്‍ സീറ്റിനടിയിലും ഡിക്കിയിലുമാണ് മദ്യം ഒളിപ്പിച്ചിരുന്നത്.
കുറഞ്ഞ വിലക്ക് തമിഴ്നാട്ടില്‍ നിന്നും വാങ്ങുന്ന മദ്യം മൂന്നിരട്ടി വിലക്കാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു.
മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ജില്ലയുടെ പല ഭാഗങ്ങളിലും മദ്യം സൂക്ഷിച്ചുെവച്ചിട്ടുണ്ടാവാന്‍ സാധ്യതയുണ്ടെന്നും വരുംദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്നും എക്സൈസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രിവന്‍റിവ് ഓഫിസര്‍ എം.ബി. രാജേഷ്, ഗ്രേഡ് പ്രിവന്‍റിവ് ഓഫിസര്‍മാരായ കെ. അബ്ദുല്‍ കലാം, വി. ശ്യാംജി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ. ഹംസ, വി. ശിവകുമാര്‍, കെ. ആനന്ദ്, കെ. രമേശ്, എസ്. അഹമ്മദ് സുധീര്‍, എന്‍. രേണുക ദേവി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























