അടുത്ത അഞ്ചുവർഷം കേരളം ആര് ഭരിക്കും? ആ നിർണായക വിധി അറിയുന്ന ദിനമാണ് ഇന്ന്.... വോട്ടർമാർ തങ്ങളുടെ ഹിതം അറിയിച്ചു കഴിഞ്ഞു..... അവർ ആർക്കൊപ്പം നിൽക്കുന്നു എന്ന് അറിയാനുള്ള നിമിഷങ്ങൾക്ക് തുടക്കമായി...

വോട്ടെണ്ണൽ ആരംഭിച്ചതോടെ തുടക്കം തന്നെ എൽഡിഎഫിന് അനുകൂലമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്.... ആദ്യം തപാൽ വോട്ടുകൾ എണ്ണിയപ്പോൾ എൽഡിഎഫ് ആണ് ലീഡിൽ... ...സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്തുവന്നു . 50 മണ്ഡലങ്ങളിൽ എൽഡിഎഫ് ആണ് മുന്നിൽ നിൽക്കുന്നത്....
UDF 36 മണ്ഡലങ്ങളിൽ മുന്നിലാണ്.
NDA 1മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു.
കൊട്ടാരക്കരയിലും വട്ടിയൂർക്കാവിലും എൽഡിഎഫ് മുന്നിൽ.....
ധർമ്മടത്ത് പിണറായി
108 വോട്ടിന് മുന്നിൽ
നേമത്ത് കുമ്മനം മുന്നിൽ.....
പാലായിൽ ജോസ് കെ മാണി മുന്നിലാണ്....
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായ ശേഷമാകും ലീഡ് നില അറിയാൻ കഴിയുക. തപാൽ വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നു. തപാൽ വോട്ടിലും ആദ്യ റൗണ്ട് പൂർത്തിയായ ശേഷം ലീഡ് നില സംബന്ധിച്ച വിവരങ്ങൾ പുറത്തുവരും. വൈക്കത്തും കരുനാഗപ്പള്ളിയിലും എൽഡിഎഫ് മുന്നിലാണ്. എന്നാൽ മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നേറ്റമാണ് ആദ്യ നിമിഷങ്ങളിൽ .. സംസ്ഥാനത്ത് തപാൽ വോട്ടെണ്ണി തുടങ്ങിയപ്പോൾ പ്രമുഖ നേതാക്കളെല്ലാം വൻ മുന്നേറ്റം നടത്തുന്നു....ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നേമം മണ്‌ഡലത്തിൽ ആദ്യ ഫല സൂചന അവർക്ക് പ്രതീക്ഷ നൽകുന്നത് തന്നെയാണ്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്താണ് മുന്നിൽ നിൽക്കുന്നത്.
പിണറായി വിജയൻ, ഉമ്മൻചാണ്ടി, കെകെ ശൈലജ, പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, ജെ മേഴ്‌സികുട്ടിയമ്മ, കുമ്മനം രാജശേഖരൻ, കെടി ജലീൽ തുടങ്ങിയ പ്രമുഖരെല്ലാം ആദ്യഘട്ട ഫലസൂചന പുറത്തു വരുമ്പോൾ മുന്നിലാണ്.പ്രത്യേക ടേബിളുകളിലായാണ് തപാൽ വോട്ടുകൾ എണ്ണുന്നത്. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും നാലു മുതൽ എട്ടു വരെ ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഒരു ടേബിളിൽ ഒരു റൗണ്ടിൽ 500 പോസ്റ്റൽ ബാലറ്റ് വീതമാണ് എണ്ണുന്നത്. പത്ത് മണി കഴിയുന്നതോടെ കേരളത്തിലെ ട്രെൻഡ് എങ്ങോട്ടാണെന്ന് വ്യക്തമാകും. ഫോട്ടോഫിനിഷിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ കേരളത്തിന്റെ രാഷ്‌ട്രീയ മനസ് അറിയാൻ ഉച്ചയോട്
....
നിർണായക തിരഞ്ഞെടുപ്പിൽ 38 മണ്ഡലങ്ങളിലാവും അതീവശ്രദ്ധ. എൻ ഡി എ നേട്ടം നേമത്തോ കഴക്കൂട്ടത്തോ മഞ്ചേശ്വരത്തോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ട്വന്റി 20 അംഗം നിയമസഭയിലെത്തുമോ, കളമശേരിയിലും തൃത്താലയിലും ആര്, കേരള കോൺഗ്രസ് ബലാബലത്തിൽ ആര് മുന്നിലെത്തും, ജലീലിനും ഇ ശ്രീധരനും കെ കെ രമയ്ക്കും നിർണായകം തുടങ്ങിയ നിരവധി ചോദ്യങ്ങളിലാണ് ആകാംക്ഷ നിറയുന്നത്. മൂന്ന് മുന്നണികൾക്കും ഒരു പോലെ നിർണായക തിരഞ്ഞെടുപ്പ് കൂടിയാണിത്. ആഴക്കടലും, ശബരിമല വിവാദങ്ങളും ഭരണത്തുടർച്ചയെ ബാധിച്ചോ എന്നും കണ്ടുതന്നെ അറിയണം.
ഭരണത്തുടർച്ചയാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാൽ, എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം എതിരായിട്ടും അധികാരത്തിലെത്തുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. പ്രചാരണത്തിലോ, സർവേകളിലൊ പ്രതിഫലിക്കാത്ത അടിയൊഴുക്ക് വോട്ടെടുപ്പിലുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.ഏതായാലും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. എക്സിറ്റ് സർവീസുകൾ പ്രഖ്യാപിച്ചതുപോലെ തുടർ ഭരണം ഉണ്ടാകുമോ എന്നത് ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ്. പ്രതീക്ഷയോടെ തന്നെയാണ് യുഡിഎഫും എൽഡിഎഫും ബിജെപിയും ഈ മണിക്കൂറുകളിൽ ആയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























