ആറു തപാല്‍ വോടുകളില്‍ കവറിനു മുകളില്‍ ഒപ്പിട്ടില്ലെന്ന് പരാതി; ബി ജെ പി തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് പാലക്കാട് വോടെണ്ണാന്‍ വൈകി

ബി ജെ പി തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് പാലക്കാട് വോടെണ്ണാന്‍ വൈകിയതായി റിപ്പോർട്ട്. മണ്ഡലത്തില്‍ ആറു തപാല്‍ വോടുകളില്‍ കവറിനു മുകളില്‍ ഒപ്പിട്ടില്ലെന്നു കാണിച്ചാണ് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടത്. ബിജെപി പ്രവര്‍ത്തകര്‍ തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് തപാല്‍ വോടെണ്ണല്‍ എട്ടരയായിട്ടും ആരംഭിക്കാൻ സാധിച്ചിരുന്നില്ല.
രാവിലെ എട്ടിന് തപാല്‍ വോട് എണ്ണാനെടുത്തപ്പോള്‍തന്നെ ബി ജെ പി പ്രശ്‌നം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഈ വോടുകള്‍ അസാധുവാകാന്‍ സാധ്യതയുണ്ട്. തര്‍ക്കം പരിഹരിച്ച് ഉടന്‍ വോടെണ്ണിത്തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇ ശ്രീധരനാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി.
അതേസമയം തിരഞ്ഞെടുപ്പിന്റെ ആദ്യത്തെ ലീഡുകള്‍ പുറത്തു വരുമ്പോള്‍ എന്‍ ഡി എ യുടെ ഉറച്ച കാല്‍വെയ്പ്പുകളാണ് കേരളത്തില്‍ ദൃശ്യമാകുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിതുടങ്ങിയപ്പോഴേ ലീഡ് ഉയര്‍ത്തിയ കുമ്മനം രാജശേഖരനും, പിറകിലായെങ്കിലും ലീഡ് തിരിച്ചു പിടിച്ച സുരേഷ് ഗോപിയും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടാന്‍ പോകുന്നവരാണ്.
എന്നാല്‍ പാലക്കാട്ടെ മെട്രോമാന്‍ ഇ ശ്രീധരന്റെ വ്യക്തമായ ഭൂരിപക്ഷം ബി ജെ പിയുടെ വലിയ വിജയം തന്നെയായി കണക്കാക്കേണ്ടതുണ്ട്. എന്‍ ഡി എ സ്ഥാനര്‍ഥികളായി മത്സരിച്ച ഈ മൂന്നുപേരും അവരുടെ വ്യക്തിത്വങ്ങള്‍ കൊണ്ട് ജനഹൃദയങ്ങളെ പിടിച്ചു പറ്റിയവരാണ്.
https://www.facebook.com/Malayalivartha
























