കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉറപ്പെന്ന് വിജയരാഘവൻ

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉറപ്പെന്നും ജനങ്ങള്‍ ഇടതുപക്ഷത്തെ സ്വീകരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ഭരണമുണ്ടാകുമെന്ന് വിലയിരുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
സര്‍കാര്‍ നടക്കിയ പ്രവര്‍ത്തനങ്ങളുടെ മികവ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് വോടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ ലഭിക്കും. തപാല്‍ വോടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്.
അതേസമയം, സംസ്ഥാനത്ത് ആകെയുള്ള 140 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആകെ 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. യുഡിഎഫ് നിലമ്ബൂര്‍ മണ്ഡലം സ്ഥാനാര്‍ഥി വി വി പ്രകാശ് മൂന്നു ദിവസം മുമ്ബ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ബാക്കിയുള്ള മുന്നണി സ്ഥാനാര്‍ഥികളും സ്വതന്ത്രരും അപരരുമെല്ലാം ഫലം കാത്തിരിക്കുകയാണ്. ആകെ രണ്ടു കോടിയിലേറെ വോട്ടര്‍മാരുടെ മനമറിയാന്‍ 40,771 ബൂത്തുകളാണ് ഒരുക്കിയിരുന്നത്.
ഞ്ഞെടുപ്പിന് ഉപയോഗിച്ചത്. സംസ്ഥാനവ്യാപകമായി ആകെ 144 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. 633 കൗണ്ടിങ് ഹാളുകളാണ് വോട്ടെണ്ണാന്‍ സജ്ജീകരികരിച്ചിട്ടുള്ളത്. 527 ഹാളുകള്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ 14 മേശകളാണുണ്ടായിരുന്നത്.
എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ സാമൂഹിക അകലം ഉറപ്പാക്കാനായി ഇത്തവണ ഓരോ ഹാളിലും ഏഴ് മേശകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരോ മേശയിലും കൗണ്ടിങ് സൂപര്‍വൈസറും അസിസ്റ്റന്റ് കൗണ്ടിങ് ഏജന്റുമാരും ഉണ്ടാവും. ആവശ്യമെങ്കില്‍ തപാല്‍ വോട്ടെണ്ണുന്ന മേശകളുടെ എണ്ണം രണ്ടാക്കാനും നിര്‍ദേശമുണ്ട്. കഴിഞ്ഞ തവണ ഓരോ റൗണ്ടിലും 14 ബൂത്തുകളാണ് എണ്ണിയിരുന്നതെങ്കില്‍ ഇത്തവണ 21 ബൂത്തുകളുടെ വോട്ടെണ്ണാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഉച്ചയോടെ അന്തിമ ഫലം ലഭിക്കുമെന്നാണു സൂചന.
https://www.facebook.com/Malayalivartha
























