ബിനീഷ് കോടിയേരിയുടെ ജാമ്യം എളുപ്പമാകില്ല...ബിനീഷ് കോടിയേരിക്ക് ബാംഗളൂര്‍ കോടതി താല്‍ക്കാലിക ജാമ്യം അനുവദിക്കാനുള്ള സാധ്യത തീരെ മങ്ങി

അര്‍ബുദ ബാധിതനായ കോടിയേരി ബാലകൃഷ്ണന്‍ അത്യാസന്ന നിലയിലായി എന്നതിനാല്‍ ബിനീഷ് കോടിയേരിക്ക് ബാംഗളൂര്‍ കോടതി താല്‍ക്കാലിക ജാമ്യം അനുവദിക്കാനുള്ള സാധ്യത തീരെ മങ്ങി.
നിലവിലെ കോവിഡ് സാഹചര്യവും കേസിന്റെ ഗൗരവവും നോക്കിയാല്‍ ബിനീഷ് കോടിയേരിക്ക് ഉടനെയൊന്നും ജാമ്യം ലഭിക്കാനിടയില്ല. ബിനീഷ് കോടിയേരി കഴിയുന്ന പരപ്പര സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ കോവിഡ് അതിവ്യാപനമുള്ളതിനാല്‍ മറ്റ് പ്രതികള്‍ക്കാര്‍ക്കും ജാമ്യം അനുവദിക്കാത്ത സാചര്യമുള്ളതിനാല്‍ ബിനീഷ് ഉടനെയൊന്നും തിരുവനന്തപുരത്ത് മടങ്ങിയെത്താല്‍ സാഹചര്യമില്ല.
കേരള സര്‍ക്കാരിലുള്ള ഉന്നതസ്വാധീനം ഉപയോഗിച്ച് പ്രതി ഒളിവില്‍പോയേക്കാമെന്നും മയക്കുമരുന്നു കേസില്‍ നിരവധി പ്രതികള്‍ ഇപ്പോഴും ഒഴിവിലുണ്ടെന്നും പ്രോസിക്യൂഷന്‍ നിലപാട് ഉയര്‍ത്തിയിരിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ബംഗളുരു കോടതി പരിഗണിച്ചപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ സ്ഥിതി വീണ്ടും കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസവും കോടിയേരി ബാലകൃഷ്ണന്റെ രോഗനിലയുടെ സാഹചര്യത്തില്‍ ജാമ്യം അപേക്ഷിച്ച് ബിനീഷ് കോടതിയെ സമീപിച്ചിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില തീരെ മോശമാണെന്നും, അടിയന്തിരമായി കുറഞ്ഞ ദിവസത്തേക്കെങ്കിലും നാട്ടില്‍ അച്ഛനെ കണ്ടു വരാന്‍ ഇടക്കാലജാമ്യം അനുവദിക്കണമെന്നും ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചു.
ജാമ്യം നല്‍കുന്നതില്‍ എന്താണ് തടസമെന്ന് കോടതി ചോദിച്ചപ്പോള്‍ എന്‍ഫോഴ്സ്മെന്റ്ിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇതിനെ ശക്തമായി എതിര്‍ത്തു. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഇടക്കാലജാമ്യം നല്‍കാന്‍ നിയമമില്ലെന്നായിരുന്നു വാദം.
ബിനീഷ് കോടിയേരിയുടെ ഡ്രെവറടക്കം കേസിലുള്‍പ്പെട്ട ചിലര്‍ ഇപ്പോഴും ഒളിവിലാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. മെയ് 12ന് ആദ്യത്തെതായി കേസ് പരിഗണിക്കാന്‍ മാറ്റിവെച്ചെങ്കിലും ജാമ്യത്തിനുള്ള സാധ്യത തീരെ പരിമിതമാണ്.
ഒക്ടോബര്‍ 29ന് കസ്റ്റഡിയിലായ ബിനീഷ് കോടിയേരി നവംബര്‍ 11 മുതല്‍ ബാംഗളൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.
ഇതിനുമുന്‍പ് മൂന്നു തവണ നല്‍കിയ ജാമ്യനീക്കങ്ങളും ഹര്‍ജികളും ബാംഗളൂരു കോടതി തള്ളിയിരുന്നു. ബിനീഷ് മയക്കുമരുന്നു പാര്‍ട്ടികളില്‍ പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നുള്ള മറ്റ് പ്രതികളുടെ മൊഴിയും നിലവിലുണ്ട്.
ഡിസംബര്‍ 28ന് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചശേഷം വിചാരണ കാത്തുകഴിയുകയാണ് ബിനീഷ്. ഇക്കാലത്ത് ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന റെയ്ഡ് വലിയ പൊല്ലാപ്പുകള്‍ക്ക് ഇടയാക്കിയിരുന്നു.
അനൂപ് മുഹമ്മദ്, ബിജേഷ് രവീന്ദ്രന്‍ എന്നീ പ്രതികളുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ കരാറുകള്‍ വാങ്ങിച്ചെടുക്കുന്നതിന്റെ ഭാഗമായി ബിനീഷും ഇതേ കേസിലെ മറ്റു പ്രതികളും തമ്മില്‍ പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്.
കേരള സര്‍ക്കാരില്‍ ബീനീഷിനുള്ള സ്വാധീനം ഉപയോഗിച്ച് വിവിധ കരാറുകള്‍ ഏര്‍പ്പാടാക്കിക്കൊടുക്കുകയും ഇതുവഴി കോടികളുടെ കമ്മീഷന്‍ വാങ്ങിയെടുക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. ഏഴു വര്‍ഷത്തിനുള്ളില്‍ ബിനീഷ് കോടിയേരി 5.17 കോടി രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടത്തിയതായും ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.ബിനീഷിന്റെ ബിനാമിയാണ് അനൂപ് എന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.
അനൂപിന്റെ ഐഡിബിഐ ബാങ്ക് അക്കൗണ്ടിലേക്ക് ബിനീഷ് കോടികളുടെ തുക പലപ്പോഴായി കൈമാറിയിരുന്നതായും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയിരുന്നു. ബിനീഷ് കോടിയേരിയുടെ സഹോദരന്‍ ബിനോയ് കോടിയേരി പ്രതിയായ മുംബൈപീഡനക്കേസില്‍ അടുത്ത മാസം വിചാരണ തുടങ്ങുകയാണ്.
ദുബായിയില്‍ ബിസിനസിനെത്തിയ ബിനോയ് കോടിയേരി അവിടെ ബിഹാര്‍ സ്വദേശിയായ ബാര്‍ നര്‍ത്തികിയെ പ്രലോഭിപ്പിച്ച് ഒപ്പം താമസിപ്പിക്കുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്ത കേസില്‍ ബിനോയ് ശിക്ഷിക്കപ്പെടുമെന്നാണ് സൂചന. കേസ് ഒതുക്കിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കെ ജൂണില്‍ തുടങ്ങുന്ന വിചാരണയും കോടിയേരി കുടുംബത്തിനു പുകിലായി മാറുകയാണ്.
"
https://www.facebook.com/Malayalivartha
























