Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സുബ്രമണ്യന്റെ പേരിൽ കേസെടുത്തു അറസ്റ്റ് ചെയ്യാമെങ്കിൽ എന്തു കൊണ്ട് ഒരു മാസം മുമ്പെ രാജീവ്‌ ചന്ദ്രശേഖറിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തില്ല; ചോദ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

28 DECEMBER 2025 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

മുഖ്യമന്ത്രി ഉണ്ണികൃഷ്ണന്‍ പൊറ്റിയുമായി നില്‍ക്കുന്ന ചിത്രം പങ്കുവച്ചതില്‍ കോൺഗ്രസ്‌ നേതാവ് എന്‍ സുബ്രമണ്യന്റെ പേരിൽ കേസെടുത്തു അറസ്റ്റ് ചെയ്യാമെങ്കിൽ എന്തു കൊണ്ട് ഒരു മാസം മുമ്പെ രാജീവ്‌ ചന്ദ്രശേഖറിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തില്ലെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കോണ്‍ഗ്രസ് നേതാവായത് കൊണ്ടാണ് എന്‍ സുബ്രമണ്യന്റെ പേരില്‍ കേസെടുത്തതും അറസ്റ്റ്‌ ചെയ്തതും. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാര നിലനില്‍ക്കുന്നത് കൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ പേരില്‍ കേസെടുക്കാതിരുന്നത്അപ്പൊ ഇത് രാഷ്ട്രീയമായ പകപോക്കലാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിച്ചുകൂടാ, ആരും പോസ്റ്റ് ഇട്ടുകൂടാ. അദ്ദേഹത്തിനെതിരെ പോസ്റ്റിട്ട എത്രയോ സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എന്തെല്ലാം പ്രതികാര നടപടികള്‍ സ്വീകരിക്കുന്നു. സ്റ്റാലിന്റെ പ്രതിരൂപമാണോ കേരളത്തിന്റെ മുഖ്യമന്ത്രി.രാഷ്ട്രീയമായ വൈരാഗ്യം തീര്‍ക്കലാണ് സുബ്രഹ്മണ്യനെതിരെയുള്ള ഈ കേസും പോലീസ് നടപടിയും.

ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വഴിമാറ്റാനാണ്, ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ ഈ അറസ്റ്റും മറ്റു കാര്യങ്ങളും നടക്കുന്നത്. സുബ്രഹ്മണ്യനെ മാത്രമല്ല ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇതുപോലെ ജയിലില്‍ ഇടേണ്ടിവരും. ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രി കോണ്‍ഗ്രസുകാരെ പേടിപ്പിക്കുകയൊന്നും വേണ്ട. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ഈ മണ്ണില്‍ തന്നെ ജീവിക്കുന്നവരാണ്. ഒരു സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തതുകൊണ്ട് കോണ്‍ഗ്രസുകാരൊക്കെ പേടിച്ചുപോകും, മുഖ്യമന്ത്രിക്കെതിരെ സംസാരിക്കില്ല എന്ന തെറ്റിദ്ധാരണയൊന്നും വേണ്ടാ.

മുഖ്യമന്ത്രി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഒരു പരിപാടിയില്‍ നില്‍ക്കുന്ന ഫോട്ടോ അവര്‍ തന്നെ പുറത്തുവിട്ടില്ലേ? മുഖ്യമന്ത്രിയുമായി ബന്ധമുള്ളതുകൊണ്ടല്ലേ പോറ്റി ആ പരിപാടിക്ക് പോയത്. സോണിയാഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓര്‍മ്മയുള്ളു. പോറ്റി മുഖ്യമന്ത്രിയുടെ കയ്യിലേക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൊടുക്കുന്നത് കണ്ടതല്ലേ.സോണിയ ഗാന്ധിയായിട്ട് എങ്ങനെയാ ബന്ധം എന്ന് ശിവന്‍കുട്ടി പറഞ്ഞതിനെ മുഖ്യമന്ത്രിയെപ്പോലെ ഒരാള്‍ അത് പറയാന്‍ പാടില്ലായിരുന്നു.

കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം നടപടികള്‍ക്കെതിരെ ഒരു പോലീസ് നടപടിയും ഉണ്ടാകുന്നില്ല. അതെല്ലാം ചെയ്യുന്ന സിപിഎമ്മിന്റെ സൈബര്‍ സഖാക്കളാണ്. പരാതി കൊടുത്താല്‍ പോലും നടപടി എടുക്കുന്നില്ല. അതേ സമയം മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും സംസാരിച്ചാല്‍ ഫേസ് ബുക്ക് പോസ്റ്റിട്ടാല്‍ കലാപാഹ്വാനത്തിന് കേസെടുക്കും. ഇതിനെയൊക്കെ ഞങ്ങള്‍ രാ്ഷ്ട്രീയമായി നേരിടും.

ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ച എന്ന് പറയുന്നത് അന്താരാഷ്ട്ര മാനമുള്ള ഒരു കാര്യമാണ്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, സിബിഐയുടെ ഒരു അന്വേഷണം വേണം. അത് കോടതിയുടെ നിയന്ത്രണത്തിലാകണം. കേരള ഹൈക്കോടതിയുടെ ഇപ്പോഴത്തെ ബെഞ്ചിന്റെ നിയന്ത്രണത്തില്‍ സിബിഐ അന്വേഷണം വന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍, മറ്റു രാജ്യങ്ങളുമായി ബന്ധമുള്ള കാര്യങ്ങള്‍ ഒക്കെ പുറത്തുവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (32 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (38 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (46 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (58 minutes ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends