ഏതൊരു മത്സരവും ഒരു പാഠമാണ്; ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും; പ്രതികരണവുമായി സുരേഷ് ഗോപി

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പ്രതികരണവുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!
പരാജയത്തിൽ പ്രതികരണവുമായി നേരത്തെയും നേതാക്കൾ രംഗത്ത് വന്നിരുന്നു പരാജയങ്ങളിൽ ചൂളി പോകുന്നവരല്ല ഞങ്ങൾ എന്ന് പി കെ കൃഷ്ണദാസ് പറഞ്ഞിരുന്നു. ആകെയുണ്ടായിരുന്ന സീറ്റ് നഷ്ടപ്പെട്ടതിൽ ഉയരുന്ന പരിഹാസങ്ങളെപ്പറ്റി അറിയുന്നുണ്ട്.
പരിഹാസങ്ങളിൽ ചൂളിപോകുന്ന പാർട്ടിയല്ല ബിജെപി. ഞങ്ങൾ ഉദാത്തമായ ഒരു ലക്ഷ്യത്തിന് വേണ്ടി ആദർശം മുന്നിൽ വെച്ച് പ്രവർത്തിക്കുന്നവരാണ്. വെറും രണ്ട് സീറ്റുണ്ടായിരുന്ന കാലത്തും ഇത്തരം പരിഹാസങ്ങൾ ഞങ്ങൾ രാജ്യത്ത് നേരിട്ടിരുന്നു.
ഇന്ന് രാജ്യം ഭരിക്കാൻ തുടർച്ചയായി ഭൂരിപക്ഷം നേടിയ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയാണ് ഞങ്ങൾ. അതുകൊണ്ട് പരിഹാസങ്ങൾ നടക്കട്ടെ ഞങ്ങൾ പ്രവർത്തനവുമായി മുന്നോട്ടുപോകുംഎന്നും അദ്ദേഹം പറഞ്ഞു. പരിഹാസങ്ങളില്‍ ചൂളില്ല, വോട്ടുകുറഞ്ഞത് പരിശോധിക്കുമെന്ന് പി.കെ.കൃഷ്ണദാസ് .
തിരഞ്ഞെടുപ്പ് തിരിച്ചടി പ്രതീക്ഷിച്ചിരുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഇത്രയും വലിയ മുന്നേറ്റമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി നേമത്തെ ഉൾപ്പെടെയുള്ള പരാജയം പ്രതീക്ഷിച്ചിരുന്നതല്ല.
ഇത്തവണ കൂടുതൽ സീറ്റുകളിൽ വിജയിക്കാനാകുമെന്നും കേരളത്തിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടാകുമെന്നുമാണ് കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























