സുരേഷേട്ടന്‍ അടുത്ത തവണ സ്വതന്ത്രനായി മല്‍സരിക്കൂ ; തൃശ്ശൂര്‍ ഞങ്ങള്‍ തരും ലവ് യു സുരേഷേട്ടാ; സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെ മറുപടിയുമായി സംവിധായകൻ ഒമർ ലുലു

എനിക്ക് വോട്ട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി എന്നറിയിച്ച് സുരേഷ് ഗോപി രംഗത്ത് വന്നിരുന്നു . എന്നാൽ ഇതിന് മറുപടിയുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്.
സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു സംവിധായകന്‍ ഒമര്‍ ലുലു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെയാണ് ഒമറിന്റെ കമന്റ് വന്നിരിക്കുന്നത് .
'സുരേഷേട്ടന്‍ അടുത്ത തവണ സ്വതന്ത്രനായി മല്‍സരിക്കൂ തൃശ്ശൂര്‍ ഞങ്ങള്‍ തരും ലവ് യു സുരേഷേട്ടാ' എന്നായിരുന്നു ഒമറിന്റെ കമന്റ്. തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചായിരുന്നു സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു ;
'തൃശൂരിന് എന്റെ നന്ദി!എനിക്ക് വോട്ട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി! നല്‍കാത്തവര്‍ക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു. എല്ലാവരോടും സ്നേഹം മാത്രം!', എന്നായിരുന്നു സുരേഷ് ഗോപിയുടെ പോസ്റ്റ്.
തൃശൂരിൽ ജയിച്ചത് എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു. ഉറപ്പാണ് തുടർഭരണമെന്ന മുദ്രാവാക്യം ഏറ്റെടുക്കുകയായിരുന്നു തൃശൂരിലെ ജനങ്ങൾ, 13 മണ്ഡലങ്ങളിൽ പന്ത്രണ്ടും എൽ.ഡി.എഫിന് നൽകി 2016ന് സമാനമായി വിധിയെഴുതി.
ആദ്യ മണിക്കൂർ പിന്നിടുമ്പോൾ തന്നെ തകർക്കാനാവാത്ത ലീഡ് നിലയുമായാണ് ജില്ലയിൽ ഇടതുമുന്നണി കുതിച്ചത്. സുരേഷ് ഗോപിയുടെ വരവോടെ ശക്തമായ ത്രികോണപ്പോര് കാഴ്ചവച്ച തൃശൂർ മണ്ഡലത്തിൽ മൂന്ന് സ്ഥാനാർത്ഥികളും വോട്ടെണ്ണലിന്റെ ഓരോ നിമിഷവും ആകാംഷ ഉണർത്തിയിരുന്നു .
ലീഡ് ഓരോ മണിക്കൂറിലും മാറിമറിയുകയുംചെയ്തു . ആദ്യം പത്മജയ്ക്കായിരുന്നെങ്കിൽ പിന്നീട് ബാലചന്ദ്രനായി ലീഡ്. പിന്നാലെ സുരേഷ് ഗോപി മുന്നിലെത്തിയതോടെ എൻ.ഡി.എ ക്യാമ്പ് ഉണർന്നു. തപാൽ വോട്ട് എണ്ണുന്നതിൽ തർക്കമുണ്ടായതിനെ തുടർന്ന് കുറച്ചുനേരം വോട്ടെണ്ണൽ നിറുത്തി.
ഒടുവിൽ ബാലചന്ദ്രനിലേക്ക് വിജയമെത്തുകയായിരുന്നു.വടക്കാഞ്ചേരിയിലെ വിജയം ഇടതുമുന്നണിയുടെ മധുരപ്രതികാരമായി. ലൈഫ് മിഷൻ വിവാദങ്ങളെയൊക്കെ മറി കടക്കുന്നതായിരുന്നു വിജയം .
https://www.facebook.com/Malayalivartha
























