കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ മണ്‍സൂണ്‍ മഴ എത്തും; ശരാശരി മഴ മാത്രമേ ലഭിക്കുകയുള്ളുവെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം; ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മഴയുടെ കണക്ക് ഇങ്ങനെ

ഇത്തവണ മണ്‍സൂര്‍ മഴ സാധാരണ പോലെ ജൂണ്‍ ഒന്നിന് തന്നെ കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. 'ജൂണ്‍ ഒന്നിനകം കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്ന് പ്രവചനം സൂചിപ്പിക്കുന്നു. ഇത് ആദ്യ കാലാവസ്ഥസൂചനയാണ്. മെയ് 15-നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക പ്രവചനം. മെയ് 31-നാണ് മഴയുടെ പ്രവചനം.'ഭൗമ മന്ത്രാലയ സെക്രട്ടറി എം.രാജീവന്‍ ട്വീറ്റ് ചെയ്തു. ഈ വര്‍ഷം ഒരു സാധാരണ മണ്‍സൂണ്‍ ആയിരിക്കുമെന്ന് തങ്ങള്‍ നേരത്തെ പ്രവചിച്ചിരുന്നതായും രാജീവന്‍ വ്യക്തമാക്കി.
ഇന്ത്യയിലെ അടുത്ത നാല് ആഴ്ചയിലെ കാലാവസ്ഥ പ്രവചനം വ്യാഴാഴ്ചയാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പുറത്തു വിട്ടത്. മേയ് 15 ന് കാലാവസ്ഥാ വകുപ്പിന്റെ മൂന്നാം ഘട്ട പ്രവചനം 'ലോങ് റേഞ്ച് ഫോര്‍കാസ്റ്റ്' (എല്‍ആര്‍എഫ്) പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം ഒന്നാം ഘട്ട പ്രവചനം കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ സാധാരണ മഴയോ, സാധാരണയില്‍ കൂടിയ മഴയോ ലഭിക്കുമെന്നായിരുന്നു പ്രവചനം. എല്‍-നീനോ പ്രതിഭാസം ഇന്ത്യയില്‍ മുഴുവന്‍ മഴക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്നും കൂടുതല്‍ മഴ നല്‍കുമെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നു.
ഈ വര്‍ഷത്തെ മണ്‍സൂണ്‍ സാധാരണയുള്ള ശരാശരി മഴയുടെ 98 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പില്‍ ഏപ്രില്‍ 16-ന് നടത്തിയ പ്രവചനത്തില്‍ വ്യക്തമാക്കുന്നത്. ഇതില്‍ അഞ്ചു ശതമാനം വരെ വ്യത്യാസമുണ്ടാകാമെന്നും പറയുന്നു. കഴിഞ്ഞ തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളില്‍ രാജ്യത്ത് മണ്‍സൂണ്‍ മഴ ശരാശരിക്കും മുകളിലായിരുന്നു. ഇത്തവണ സാധാരണ നിലയിലായിരിക്കുമെന്നും കാര്‍ഷിക മേഖലയേയും സമ്പദ് വ്യവസ്ഥയേയും ഇത് സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha
























