അഞ്ചുതെങ്ങിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്; വള്ളത്തിന്റെ മുന്‍ ഭാഗം പൂർണ്ണമായും തകർന്നു

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി സതീഷ് (17) ആണ് മരണപ്പെട്ടത്. അഞ്ചുതെങ്ങ് മണ്ണാക്കുളം തിരത്ത് നിന്നും 2 കിലോ മീറ്റര്‍ പടിഞ്ഞാറ് കടലില്‍ വെച്ചായിരുന്നു സംഭവം.
അഞ്ചുതെങ്ങ് മണ്ണാക്കുളം സ്വദേശി മെല്‍റ്റസ് എന്നയാളുടെ വള്ളത്തില്‍ സതീഷ് ഉള്‍പ്പെടെ ജിത്തു, ഷിബു, മരിയഭാസന്‍, ജോഷി എന്നീ നാല് പേര്‍ കടലില്‍ പോയിരുന്നു.യാത്ര മദ്ധ്യേ ഇടിമിന്നലേറ്റ് സതീഷ് സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.കൂടെയുണ്ടായിരുന്ന ജോഷി എന്ന യുവാവിന് സാരമായ പരിക്കുണ്ട്. ഇദ്ദേഹത്തെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിന്നലേറ്റ് വള്ളത്തിന്റെ മുന്‍ ഭാഗം തകര്‍ന്ന നിലയിലാണ്. മരണപ്പെട്ട സതീഷിന്റെ മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha

























