എഡിജിപി വിജയ് സാക്കറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം; സൈബര്‍ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു

എഡിജിപി വിജയ് സാക്കറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. കളമശേരി സ്വദേശി അഡ്വ. ജിയാസ് ജമാല്‍ ആണു സൈബര്‍ ക്രൈം പോലീസിനു പരാതി നല്‍കിയത്. എഡിജിപിയുടെ പടം സഹിതമാണു ഫേസ്ബുക്ക് അക്കൗണ്ട്.
അക്കൗണ്ടില്‍ ഫ്രണ്ട്സായി ജിയാസിനോടു സുഹൃത്തിനുവേണ്ടി 10,000 രൂപ ആവശ്യപ്പെടുകയായിരുന്നു. പണമയ്ക്കാന് 9675360325 എന്ന നമ്ബറും അയച്ചുകൊടുത്തു. ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്നു മനസിലാക്കിയ ജിയാസ് എഡിജിപിയുടെ പേരില്‍ നേരിട്ടു പണം അയച്ചുകൊടുക്കാമെന്നു മെസേജ് അയച്ചു. ഇതോടെ പണം ആവശ്യപ്പെട്ടയാള്‍ സ്വയം ഒഴിഞ്ഞു പോകുകയായിരുന്നെന്നു ജിയാസ് പറഞ്ഞു.
സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കാര്യം എഡിജിപിയെയും അറിയിച്ചിട്ടുണ്ട്. തട്ടിപ്പിനു പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയാണെന്നാണു സംശയം.
https://www.facebook.com/Malayalivartha

























