'വെള്ളക്കെട്ടിന് കാരണം ദക്ഷിണ റെയില്‍വേ'; ദക്ഷിണ റെയില്‍വേയെ കുറ്റപ്പെടുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ദക്ഷിണ റെയില്‍വേയെ കുറ്റപ്പെടുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. തമ്പാനൂരില്‍ ഇന്നലത്തെ കനത്ത മഴയില്‍ ഉണ്ടായ വെള്ളക്കെട്ടിന് കാരണം ദക്ഷിണ റെയില്‍വേയാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതി രൂക്ഷമാക്കിയത് ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേയുടെ ലൈനിന് കീഴിലൂടെ പോകുന്ന ഭാഗം വൃത്തിയാക്കാത്തതിനാല്‍ ആണെന്ന് അദ്ദേഹം പറഞ്ഞു.
റെയില്‍വേ ലൈനിന് കീഴിലൂടെയാണ് തമ്ബാനൂരില്‍ മഴവെള്ളം ഒഴുകിപ്പോകേണ്ട ആമയിഴഞ്ചാന്‍ തോടിന്റെ 119 മീറ്റര്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ നേരത്തെ തന്നെ റെയില്‍വേയോട് ഈ ഭാഗം വൃത്തിയാക്കാന്‍ മുന്‍കൈ എടുക്കണമെന്ന് അറിയിച്ചിരുന്നു. ഇതില്‍ മാലിന്യം അടിഞ്ഞ് കൂടിയാണ് ഈ പ്രശ്‌നം ഉണ്ടായതെന്നും റെയില്‍വേ സ്റ്റേഷനടക്കം വെള്ളത്തിലായതും ഇതിനാല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. നാളെ നഗരസഭ ദക്ഷിണ റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha

























