അച്ഛനെയും അമ്മയെയും കോവിഡ് കവര്‍ന്നത് ദിവസങ്ങളുടെ വ്യത്യാസത്തില്‍; മണ്‍കട്ടകള്‍ കൊണ്ട് ചുവര് തീര്‍ത്ത കുറപ്പന്തറയിലെ ആ വീട്ടില്‍ നാലു പെണ്‍മക്കള്‍ ഇനി അനാഥരാണ്...
കൊറോണ വ്യാപനം തികച്ചും ദുരിതപൂര്ണമാകുമ്പോൾ പല കാഴ്ചകളും ഉള്ളുലയ്ക്കുകയാണ്. കോവിഡ് മൂലം ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് കണ്ണീരോടെ നിൽക്കുന്നവരെ നാം ദിനംപ്രതി വാർത്തകളിലൂടെ കാണുകയാണ്. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്.
മണ്‍കട്ടകള്‍ കൊണ്ട് ചുവര് തീര്‍ത്ത കുറപ്പന്തറയിലെ വീട്ടില്‍ നാലു പെണ്‍മക്കള്‍ ഇനി അനാഥരാണ്. അച്ഛനെയും അമ്മയെയും ദിവസങ്ങളുടെ വ്യത്യാസത്തില്‍ കോവിഡ് മൂലം നഷ്ടപ്പെട്ടു. കൊച്ചുപറമ്പില്‍ ബാബു മേയ് രണ്ടിനും ഭാര്യ ജോളി കഴിഞ്ഞ ദിവസവുമാണ് കോവിഡ് ബാധിച്ച് നഷ്ടപ്പെട്ടു. നാലു മക്കള്‍ക്കും കോവിഡ് ബാധിച്ചുവെങ്കിലും ഇവര്‍ നെഗറ്റീവായി മാറുകയായിരുന്നു.
ജോളിയുടെ മൃതദേഹം മക്കളെ നാലുപേരെയും കാണിച്ച ശേഷമാണ് അടക്കിയത്. 10 സെന്റ് വീടാണ് ഇവർക്ക് ആകെയുള്ള സ്വത്ത്. ബാബുവിന്റെ സഹോദരി ഷൈബിയും കൂലിവേല ചെയ്യുന്നുണ്ടായിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ ഈ പെണ്‍കുട്ടികളുടെ പഠനവും ഭാവിജീവിതവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അതേസമയം മൂത്ത മകള്‍ ചിഞ്ചു ഫിസിയോതെറപ്പിയും രണ്ടാമത്തെ മകള്‍ ദിയ ബാബു ജനറല്‍ നഴ്സിങ്ങിനും പഠിക്കുന്നു. മൂന്നാമത്തെ മകള്‍ അഞ്ജു പ്ലസ്ടുവിനും നാലാമത്തെ മകള്‍ റിയ ഒന്‍പതാം ക്ലാസിലുമാണ് പഠിക്കുന്നത്.ബാബു മരിക്കുമ്ബോള്‍ ജോളി ആശുപത്രിയിലായിരുന്നു. ബാബുവിന്റെ മരണം അന്ന് ജോളിയെ അറിയിച്ചിരുന്നില്ല. പിന്നീടു രോഗം കൂടിയപ്പോള്‍ ജോളിയെ വിവരം അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അബോധാവസ്ഥയിലായതിനാല്‍ സാധിച്ചില്ല.
https://www.facebook.com/Malayalivartha

























