സ്വാതിതിരുനാൾ സംഗീത കോളേജ് വിദ്യാർത്ഥിയായിരിക്കെ യേശുദാസ് താമസിച്ചിരുന്ന ഭാരത് ഭവനിലെ കെട്ടിടം,യേശുദാസ് ഡിജിറ്റൽ ലൈബ്രറിയാക്കുന്നു... പ്രാഥമികഘട്ട ഉദ്ഘാടനം നിർവഹിച്ച് മന്ത്രി സജി ചെറിയാൻ

സ്വാതിതിരുനാൾ സംഗീത കോളേജ് വിദ്യാർത്ഥിയായിരിക്കെ യേശുദാസ് താമസിച്ചിരുന്ന ഭാരത് ഭവനിലെ കെട്ടിടം,യേശുദാസ് ഡിജിറ്റൽ ലൈബ്രറിയാക്കുന്നു.യേശുദാസ് ഡിജിറ്റൽ ലൈബ്രറിയാക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമികഘട്ട ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
ഗ്രാമഫോൺ ഓൺ ചെയ്ത് 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു' എന്ന ഗാനത്തോടെയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഡിജിറ്റൽ സംഗീതം, ഗ്രാമഫോൺ സംഗീതം, യേശുദാസിന്റെ അപൂർവ ഫോട്ടോകൾ എന്നിവയ്‌ക്കൊപ്പം, എം.എ.ബേബിയുടെ സംഗീത ശേഖരത്തിൽ നിന്ന് ലഭിച്ച അന്തർ ദേശീയതലത്തിൽ ശ്രദ്ധേയരായ സംഗീതജ്ഞരുടെ സംഗീതവും യേശുദാസ് ഡിജിറ്റൽ ലൈബ്രറിയിൽ ആസ്വദിക്കാവുന്നതാണ്.
രാവിലെ 10മുതൽ ശെമ്മാങ്കുടി ഹൈക്യു തിയേറ്ററിൽ,സ്വാതി തിരുനാൾ സംഗീത കോളേജ്,സംഗീത ഭാരതി,പാട്ടുപുര മ്യൂസിക് ബാൻഡ് എന്നീ സംഗീത സംഘങ്ങൾ ഗാനഗന്ധർവന്റെ പാട്ടുകൾ ആലപിച്ചു. ഒപ്പം യേശുദാസിനെ ദേശീയ പുരസ്‌കാരങ്ങൾക്ക് അർഹനാക്കിയ എട്ട് പാട്ടുകൾ അഷ്ടഗാനമാലികയായി ചലച്ചിത്ര പിന്നണി ഗായകൻ രവിശങ്കറും വയലാർ രാമവർമ്മ സാംസ്‌കാരിക വേദി ഗായക സംഘത്തിലെ 50 പേരും ചേർന്ന് ആലപിച്ചു.
ഇതിനൊപ്പം ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ നേതൃത്വത്തിലുള്ള കലാസംഘങ്ങൾ തത്സമയ ചിത്രങ്ങൾ ഗ്രാഫിറ്റി വാളിൽ രേഖപ്പെടുത്തി.ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
" f
https://www.facebook.com/Malayalivartha




















