കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി.... തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് ലക്ഷദ്വീപിന് അടുത്ത് വച്ച് മുങ്ങിയത്

കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് ലക്ഷദ്വീപിന് അടുത്ത് വച്ച് മുങ്ങിയത്.
ബോട്ടിൽ ഉടമയടക്കം എട്ട് പേരാണ് ഉണ്ടായിരുന്നതെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു. ഏപ്രിൽ 29ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത് മൂന്ന് ബോട്ടുകളാണ്. ഇതിൽ ഒരു ബോട്ടാണ് മുരുകൻ തുണെ.
മുരുകൻ തുണെ ബോട്ട് കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത് മറ്റ് ബോട്ടിലെ തൊഴിലാളികളാണ്. ബോട്ട് മുങ്ങി പോയെന്നാണ് സാറ്റ്ലൈറ്റ് ഫോൺ വഴി അറിയിച്ചതെന്ന് മത്സ്യതൊഴിലാളി നാരായണൻ മുരുകൻ പറഞ്ഞു.
അതേസമയം, ബോട്ടിലെ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് സൂചന. രക്ഷപ്പെട്ടവർ ബന്ധുക്കളെ വിളിച്ചുവെന്നും റിപ്പോർട്ടുണ്ട്. സ്ഥലത്ത് കോസ്റ്റ് ഗാർഡ് പരിശോധന നടത്തുകയാണ്.
ലക്ഷദ്വീപിൽ കനത്ത കാറ്റും മഴയും ഉണ്ട് . മിനിക്കോയ്, കല്‍പ്പേനി ദ്വീപുകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കടലാക്രമണം രൂക്ഷമായതോടെ
കരയ്ക്കടുപ്പിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ പലതും തകര്‍ന്നു. വീടുകള്‍ക്ക് മുകളിലേക്ക് തെങ്ങുകള്‍ കടപുഴകി വീണും നാശനഷ്ടം ഉണ്ടായി. ലക്ഷദ്വീപില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മിനിക്കോയ്, കല്‍പ്പേനി ദ്വീപുകളില്‍ വലിയ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. കടമത്ത് ദ്വീപില്‍ വൈദ്യുതി വിതരണം താറുമാറായി. കടലാക്രമണം രൂക്ഷമായതോടെ കരയ്ക്കടുപ്പിച്ചിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ പലതും തകര്‍ന്നു. വീടുകള്‍ക്ക് മുകളിലേക്ക് തെങ്ങുകള്‍ കടപുഴകി വീണും നാശനഷ്ടം ഉണ്ടായി. റോഡ് ഗതാഗതം തടസപ്പെട്ട നിലയിലാണ്. കടമത്ത്, അമിനി, കില്‍ത്താന്‍, ചേത്ത് ലാത്ത്, ബിത്ര ഉള്‍പ്പെടെയുള്ള എല്ലാ ദ്വീപുകളിലും കാറ്റും മഴയും കനക്കുകയാണ്.
അതേസമയം ജനങ്ങള്‍ക്ക് അടിയന്തര സഹായത്തിനായി ഓരോ ദ്വീപുകളിലേക്കും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ലക്ഷദ്വീപ് പൊലീസ്, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സേനാവിഭാഗങ്ങള്‍ നാട്ടുകാരുടെ സഹകരണത്തോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ കോസ്റ്റ് ഗാര്‍ഡ്, നാവികസേന എന്നിവര്‍ക്ക് നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha

























