ലോക് ഡൗണില്‍ പാല്‍ വിപണനം കുറഞ്ഞ സാഹചര്യത്തില്‍ ഉച്ചകഴിഞ്ഞ് പാൽ സംഭരിക്കില്ലെന്ന് അറിയിച്ച് മിൽമ...ഇന്ന് മുതലാണ് പാൽ സംഭരണത്തിൽ മിൽമയേർപ്പെടുത്തിയ നിയന്ത്രണം നിലവിൽ വന്നത്..ബാക്കിവരുന്ന പാൽ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിൽ മലബാർ മേഖലയിലെ ക്ഷീരകർഷകർ.... ലോക് ഡൗണില്‍ അധികം വരുന്ന പാല് വിറ്റഴിക്കാൻ പ്രാദേശിക വിപണിപോലുമില്ല. ...
ലോക് ഡൗണില്‍ പാല്‍ വിപണനം കുറഞ്ഞ സാഹചര്യത്തില്‍ ഉച്ചകഴിഞ്ഞ് പാൽ സംഭരിക്കില്ലെന്ന് അറിയിച്ച് മിൽമ...ഇന്ന് മുതലാണ് പാൽ സംഭരണത്തിൽ മിൽമയേർപ്പെടുത്തിയ നിയന്ത്രണം നിലവിൽ വന്നത്.
ഉച്ചക്കു ശേഷം പാൽ സംഭരിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്താൻ ക്ഷീരസംഘങ്ങൾക്ക് മിൽമ നിർദ്ദേശം നൽകി. രാവിലെ ശേഖരിക്കുന്ന പാലിന്റെ അളവിലും നിയന്ത്രണം ഏർപ്പെടുത്തി.
മേയ് ഒന്ന് മുതൽ 10 വരെ മിൽമയിലേക്ക് അയച്ച ശരാശരി പ്രതിദിന പാൽ അളവിന്റെ 60 ശതമാനത്തിൽ കൂടുതലാവാൻ പാടില്ലെന്നുംനിർദ്ദേശം നൽകി. 60 ശതമാനത്തിൽ കൂടുതലായി മിൽമയിലേക്ക് അയക്കുന്ന പാലിന് വില നൽകില്ലെന്നും സംഘങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. 40% പാൽ സംഭരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം...
എന്നാൽ ഇതുമൂലം കഷ്ടത്തിലായത് മലബാർ മേഖലയിലെ ക്ഷീരകർഷകർ ആണ്... ബാക്കിവരുന്ന പാൽ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ് അവർ
മേയ് എട്ട് മുതൽ ആരംഭിച്ച ലോക്ക് ഡൌൺ നിയന്ത്രണങ്ങളെ തുടർന്ന് പാലിന്റെയും ഉൽപന്നങ്ങളുടെയും വിപണനം നന്നേ കുറഞ്ഞതിനെ തുടർന്നാണ് നടപടി. സംഭരണം എട്ട് ലക്ഷം ലിറ്ററും വിപണനം നാല് ലക്ഷം ലിറ്ററുമാണ്.
ബാക്കിയാവുന്ന പാൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ പാൽപൊടി ഫാക്ടറികളിലേക്ക് അയച്ചാണ് പൊടിയാക്കിയിരുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ഫാക്ടറികളിൽ എത്തുന്ന പാലിന്റെ അളവ് വർധിച്ചതിനാൽ മിൽമ നൽകുന്ന മുഴുവൻ പാലും പൊടിയാക്കി മാറ്റാൻ ഫാക്ടറികൾ തയാറല്ല. ഇതുമൂലമാണ് സംഭരണത്തിന് നിയന്ത്രണം കൊണ്ടുവരുന്നതെന്ന് മിൽമ പറയുന്നു. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിലും പാൽ സംഭരണത്തിൽ മിൽമ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
ലോക്ക് ഡൗൺ മാറി വിപണനം മെച്ചപ്പെടുകയും തമിഴ്‌നാട്ടിലെ ഫാക്ടറികളിലേക്ക് പൊടിയാക്കാന്‍ കൂടുതല്‍ പാല്‍ അയക്കാന്‍ സാഹചര്യം ഒരുങ്ങുകയും ചെയ്യുമ്പോള്‍ പാല്‍ സംഭരണം പൂര്‍വ സ്ഥിതിയില്‍ തുടരും.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ 1122 സംഘങ്ങളാണ് മലബാർ മേഖല യൂനിയന് കീഴിലുള്ളത്. പാലക്കാട് ജില്ലയിൽനിന്നാണ് മിൽമ ഏറ്റവുമധികം പാൽ സംഭരിക്കുന്നത്. നിലവിൽ ദിവസവും 7 ലക്ഷത്തി 95000 ലിറ്ററാണ് സംഭരിക്കുന്നത് . ഇതിൽ പാലക്കാട്ടുനിന്നുളള 2.70 ലക്ഷം 2 ലിറ്ററിൽ 1.70 ലക്ഷം ലിറ്ററും നൽകുന്നത് ചിറ്റൂർ മേഖലയിൽ നിന്നാണ്. ...ലോക് ഡൗണായതോടെ, ദിവസവും നാല് ലക്ഷം ലിറ്റർ പാലാണ് മിച്ചം വരുന്നത്....
എത്രയും വേഗം ഇതിനൊരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ പാവപ്പെട്ട ക്ഷീര കർഷകരുടെ കാര്യം കഷ്ടത്തിലാകും..
https://www.facebook.com/Malayalivartha