Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്; മെയ് നാലിന് വോട്ടെണ്ണല്‍; തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍,അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും ഏപ്രിൽ ഒമ്പതിന്

15 MARCH 2026 05:25 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണല്‍. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍,അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ ആകെ 824 മണ്ഡലങ്ങളിൽ നിന്ന് 17.4 കോടി വോട്ടർമാർ ഇത്തവണ വിധിയെഴുതും. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകളാണുണ്ടാവുക. ഇതിൽ കേരളത്തിൽ 30,471 പോളിങ് സ്റ്റേഷനുകളാണുള്ളത്. കേരളത്തിൽ 2.70 കോടി വോട്ടർമാർ വിധിയെഴുതും (പുരുഷൻമാർ - 1.31 കോടി, സ്ത്രീകൾ - 1.38 കോടി, ട്രാൻസ്ജെൻഡർ - 277). ഇതിൽ 4.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്.

എല്ലാ ബൂത്തുകളിലും വെഡ്കാസ്റ്റിംഗ് ഒരുക്കും. മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യമുണ്ടാകും. ഇവിഎം വോട്ടെണ്ണലിന് മുമ്പ് ബാലറ്റുകൾ രണ്ടു തവണ എണ്ണും. ബിഎൽഒ മാരുടെ ഉൾപ്പടെ പ്രതിഫലം വർധിപ്പിച്ചു

തീയതി പ്രഖ്യാപിച്ചതോടെ എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു. വിജ്ഞാപനം, സ്ഥാനാർഥികൾക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കൽ, നാമനിർദേശ പത്രിക പിൻവലിക്കൽ, വോട്ടെടുപ്പ്, തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവയ്ക്കുള്ള തീയതികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ​​ജോഷി എന്നിവരടങ്ങുന്ന കമ്മീഷൻ പാനൽ പ്രഖ്യാപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൊർണൂരിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയ സംഭവം.... പാളം തെറ്റിയ ബോഗി ട്രാക്കിൽ നിന്ന് നീക്കം ചെയ്തു ഗതാഗതം പുനസ്ഥാപിച്ചു.... വന്ദേ ഭാരത് ഉൾപ്പെടെ പത്തോളം ട്രെയിനുകൾ മൂന്ന് മണിക്കൂർ വൈകി  (4 minutes ago)

  മുതിർന്ന തെലുങ്ക് നടനും സംവിധായകനും നിർമാതാവുമായ ഗിരി ബാബു അന്തരിച്ചു... നികത്താനാവാത്ത നഷ്ടമെന്ന് നടൻ ചിരഞ്ജീവി  (5 minutes ago)

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (6 hours ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (7 hours ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (7 hours ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (7 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (8 hours ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (8 hours ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (11 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (11 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (11 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (11 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (11 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (12 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (12 hours ago)

Malayali Vartha Recommends