കരിപ്പൂര്‍വിമാനത്താവളം ഇന്നുമുതല്‍ രണ്ട് മണിക്കൂര്‍ അടച്ചിടും

റണ്‍വേ നവീകരണപ്രവൃത്തികള്‍ തുടങ്ങുന്നതിന് മുന്നോടിയായി കരിപ്പൂര്‍ വിമാനത്താവളം ബുധനാഴ്ച മുതല്‍ രണ്ട് മണിക്കൂര്‍ അടച്ചിടും. പകല്‍ മൂന്ന് മണി മുതല്‍ അഞ്ച് വരെയാണ് റണ്‍വേ അടച്ചിടുക. ഈ സമയത്ത് സര്‍വിസ് നടത്തിയിരുന്ന വിമാനങ്ങളുടെ സമയക്രമം പുന$ക്രമീകരിച്ചിട്ടുണ്ട്. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദോഹ, ബഹ്‌റൈന്‍, ഷാര്‍ജ, ഒമാന്‍ എയറിന്റെ മസ്‌കത്ത് വിമാനങ്ങളുടെ സമയമാണ് ഇന്ന് മുതല്‍ മാറ്റിയത്.
സെപ്റ്റംബര്‍ പകുതിയോടെ ആരംഭിക്കുന്ന റണ്‍വേ റീകാര്‍പ്പറ്റിങ് പ്രവൃത്തികളുടെ മുന്നോടിയായാണ് താല്‍ക്കാലികമായി അടക്കുന്നത്. സെപ്റ്റംബറില്‍ ആരംഭിക്കുന്ന റണ്‍വേ നവീകരണപ്രവൃത്തി 18 മാസം നീളും. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളാണ് ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നടക്കുക. സെപ്റ്റംബര്‍ മുതല്‍ ദിവസം എട്ട് മണിക്കൂറാണ് റണ്‍വേ അടച്ചിടുക. നവീകരണപ്രവര്‍ത്തനങ്ങളുടെ പ്രാരംഭജോലികള്‍ക്ക് നിരവധി അടിസ്ഥാന സൗകര്യങ്ങളൊരുക്കേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബറില്‍ നടക്കുന്ന റണ്‍വേ നവീകരണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
ഫെബ്രുവരി രണ്ടിനാണ് എയര്‍പോര്‍ട്ട് അതോറിറ്റി റണ്‍വേ റീകാര്‍പ്പറ്റിങ്ങിനും റണ്‍വേയുടെ ശക്തി വര്‍ധിപ്പിക്കാനും നവീകരണത്തിനും ടെന്‍ഡര്‍ വിളിച്ചത്. 55.42 കോടി രൂപയാണ് റണ്‍വേ നവീകരണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 24നായിരുന്നു ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. മൂന്ന് കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തു. എയര്‍പോര്‍ട്ട് അതോറിറ്റി ആസ്ഥാനത്തുനിന്ന് നടപടിക്രമങ്ങള്‍ വൈകുന്നതാണ് ടെന്‍ഡര്‍ നീളാന്‍ കാരണം. മേയ് ഒന്ന് മുതല്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















