സ്വര്‍ണക്കൊള്ളയില്‍ സർക്കാരിനെതിരെ നിറഞ്ഞ് ട്രോളുകള്‍; ദേവസ്വംബോര്‍ഡ് ഉന്നതരെല്ലാം അകത്തായതോടെ വരുന്ന ട്രോളുകൾക്ക് വന്‍ സ്വീകാര്യത

സ്വര്‍ണക്കൊള്ളയില്‍ ചറ പറ സിപിഎമ്മുകാരുടെ അറസ്റ്റായതോടെ പാര്‍ട്ടിക്ക് തലപുറത്ത് കാണിക്കാന്‍ കവിയാത്ത ഗതികേടാണ്. സോഷ്യല്‍മീഡിയയില്‍ വരുന്ന ട്രോളുകള്‍ കണ്ട് ഒരു മുഴം കയറില്‍ അങ്ങ് തൂങ്ങിയാലോന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎം സൈബര്‍ വെട്ടുകിളി കൂട്ടത്തിനും വായിലെ പിരിവെട്ടി നില്‍ക്കുന്നു. മറ്റേത് സിപിഎമ്മിന് നേരെ ആര് വന്നാലും കൊത്തിപ്പറിക്കാന്‍ ഇറങ്ങുന്ന ടീം ശബരിമലയില്‍ തീയും പുകയും പോയി നില്‍ക്കുന്നു. കനല്‍ ഒരു തരികളെയെല്ലാം വെള്ളം ഒഴിച്ച് കെടുത്തി. ദേവസ്വംബോര്‍ഡ് ഉന്നതരെല്ലാം അകത്തായതോടെ ഇപ്പോള്‍ വരുന്ന ട്രോള്‍ വന്‍ വൈറലാകുന്നു.
രണ്ട് പ്രസിഡന്റുമാര്‍, ഒരു കമ്മീഷണര്‍, ഒരു തിരുവാഭരണം കമ്മീഷണര്‍, ഒരു എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഇത്രയും പേര്‍ അകത്തായ സ്ഥിതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഒരു ബ്രാഞ്ച് ജയിലില്‍ തുടങ്ങിയാല്‍ പൊളിക്കും. ഇതാണ് ശ്രീജിത്ത് പണിക്കര്‍ പങ്കുവെച്ച പോസ്റ്റ്. എന്നാല്‍പ്പിന്നെ മുഖ്യമന്ത്രിക്ക് ഒരു അപേക്ഷ സമര്‍പ്പിച്ചേക്കാമെന്ന് കമന്റിട്ട് മലയാളിയും കത്തിച്ചു. എവിടെ ഇരുന്നായാലും ഭരിച്ചാല്‍പ്പോരെ. ഭയം വേണ്ട ജാഗ്രത മതി പിണറായിയെന്ന് പരിഹാസം ശക്തമാകുന്നു.
വ്യാസു സാറിനെയും പപ്പന്‍ സാറിനെയും താമസിപ്പിക്കുന്ന സെല്ലിന്റെ കവാടം വലിയ ഉരുളന്‍ കല്ല് കൊണ്ട് അടയ്ക്കണം എന്നാണ് എന്റെയൊരിത്. അല്ലെങ്കില്‍ ലവന്‍മാര്‍ ചിലപ്പോള്‍ ശീലത്തിന്റെ പുറത്ത് കട്ടിളയും തുരന്ന്, കതകും പൊളിച്ച്, ദ്വാരപാലകരായ പൊലീസുകാര്‍ ധരിച്ചിരിക്കുന്ന യൂണിഫോമും അടിച്ചോണ്ട് മുങ്ങിക്കളയും.
ജയിലിന്റെ വാതില്‍ പാളിയും കട്ടിളയും മേല്‍ക്കൂരയും തറയും ഈ തറകള്‍ പൊളിക്കും എന്നാണോ ??
ഈ കൊള്ളസംഘം ഇരുമ്പുകമ്പി ഒടിച്ചുമടക്കി ആക്രികടയില്‍ വിറ്റ് കാശാക്കും.സൂക്ഷിച്ചോ
പക്ഷെ ജയിലേലെ അഴികള്‍ എല്ലാം സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞത് ആവണം. എങ്കിലെ ഭരിക്കൂ.
ദേവസ്വം ബെഞ്ചിനപ്പോലെ ദേവസ്വം ബ്രാഞ്ച്...
ദേവസ്വം ബോര്‍ഡിന്റെ ആ ജയില്‍ ബ്രാഞ്ച്, CPI(M) ന്റെ ജയില്‍ പോളിറ്റ്ബ്യൂറോ ആക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടോ?
മേല്‍നോട്ടത്തിന് ഒരു മന്ത്രിയെക്കൂടെ കൂട്ടിയാലോ?
കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷം നടന്നിട്ടുള്ള കാട്ടുകൊള്ളകള്‍ കേന്ദ്ര ഏജന്‍സികള്‍ കൃത്യമായി അന്വേഷിച്ച് കോടതികള്‍ സത്യസന്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നെങ്കില്‍ CPM പോളിറ്റ് ബ്യൂറോ ജയിലില്‍ കൂടിയേനേ....അതിനും പിന്നോട്ട് അന്വേഷിച്ചാല്‍ നിയമസഭ ജയിലില്‍ കൂടാമായിരുന്നു ഭരണ പ്രതിപക്ഷഅംഗങ്ങള്‍ക്ക്
കോടതിയില്‍ കേസ് വരുമ്പോള്‍ ദേവസ്വം പണമെടുത്തോ, ഖജനാവിലെ പണമെടുത്തോ ഡല്‍ഹിയില്‍ നിന്നും മുന്തിയ തരംവക്കീലിനെ ഇറക്കി ഇവരെ രക്ഷിക്കാന്‍ പിണറായി ഭരണകൂടം ശ്രമിക്കും!
കുടംപുളിയെ കൂടി കാത്തിരിക്കുകയാണ് യൂണിറ്റ് തുടങ്ങാന്‍ വേണ്ടി കൊണ്ട് അതുകൂടി അകത്തെത്തിയാലേ അതിന്റെ കോറം തികയുകയുള്ളൂ.
കോടതി മേല്‍നോട്ടത്തില്‍ അന്നേക്ഷണം നടന്നത് കൊണ്ട് കള്ളന്മാര്‍ വലയില്‍ മോദിയുടെ കേന്ദ്ര ഏജന്‍സികള്‍ മുന്‍പ് പിണറായിയുടെ സ്വര്‍ണ ഡോളര്‍ കടത്തു അന്നെക്ഷണം നടത്തിയത് പോലെ ആയിരുന്നു എങ്കില്‍ കാണാമായിരുന്നു.
അതിനു ജയിലില്‍ അടിച്ചുമാറ്റാന്‍ ഒന്നുമില്ലല്ലോ. ചപ്പാത്തിയും കോഴിക്കറിയും അടിച്ചു മാറ്റാന്‍ താല്പര്യമില്ല.
എല്ലാരും ഒരിടത്തായിരുന്നെങ്കില്‍ സ്റ്റേറ്റ് കമ്മിറ്റി വാര്‍ഡ് കമ്മിറ്റി പോളിറ്റ് ബ്യൂറോ വേള്‍ഡ് മീറ്റിങ് എല്ലാം എപ്പോള്‍ വേണമെങ്കിലും കൂടാം. സെക്രട്ടറി കൂടെ പോകട്ടെ.
സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ജയിലില്‍ കൂടേണ്ടി വരുമോ എന്നാണ് എനിക്കൊരു സംശയം
ഇവര്‍ക്കു പറ്റിയത് അടിച്ചു മാറ്റാന്‍ ചാരിറ്റി ദേവസ്വം ഇലക്ട്രല്‍ ഫണ്ട് ഉണ്ടാക്കിയാല്‍ മതിയായിരുന്നു പിന്നെ കളവ് എന്ന് പറയില്ലായിരുന്നു
K ബ്രാഞ്ച് കമ്മറ്റി എന്ന് പേരിടാം??
ഒരു k ജയില്‍ കൂടി പണിതാല്‍ ........
സ്വര്‍ണ്ണം ഒരു വീക്ക്‌നെസ് ആയ കാരണഭൂതം ഭരിക്കുമ്പോള്‍ കാരണ ഭൂതത്തിന്റെ അണികള്‍ക്കും സ്വര്‍ണത്തോട് ഒരു മോഹം തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ,,,ഈ പച്ചരി ദൈവം ഇത്രയും വലിയ കോടീശ്വരന്‍ ആയത് പോലും അറിയാത്ത പാവം അടിമകള്‍
ദൈവത്തില്‍ വിശ്വാസം ഇല്ല ആചാരങ്ങളില്‍ വിശ്വാസം ഇല്ലാ ആചാരലംഘനം നടത്താന്‍വേണ്ടി എത്ര വിശ്വാസികളെ ഉപദ്രവിച്ചു കള്ള കേസില്‍ പെടുത്തി ജയിലില്‍ അടച്ചു അതും പോരാതെ അയ്യന് ഭക്തജനങ്ങള്‍ സമര്‍പ്പിച്ച മുതലും എടുത്തു തിന്നു അതിനുള്ള ശിക്ഷ അനുഭവിച്ചോളൂ.
ഇത് ഇലക്ഷന്‍ ജയിക്കാന്‍ വേണ്ടിയുള്ള പാര്‍ട്ടിയുടെ ഒരു കള്ളക്കളി മാത്രം. ഇലക്ഷന്‍ കഴിയുന്നതോടുകൂടി ഈ രണ്ടു കമ്മി നേതാക്കളും പൂ പോലെ പുറത്തുവരും. സഖാവ് ഗോ വന്ദിതന്‍ പറഞ്ഞത് ഇവര്‍ കുറ്റാരോപിതര്‍ മാത്രമാണ് കേസ് തെളിഞ്ഞിട്ടില്ല എന്നാണ് അതില്‍ നിന്ന് ഇവരുടെ സ്വഭാവം വച്ച് നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്. ഇനി ഇലക്ഷന്‍ കഴിഞ്ഞ് ജയിലില്‍ നിന്ന് വരുമ്പോള്‍ ഇവര്‍ക്ക് അത്യുജ്ജ്വലമായ സ്വീകരണവും ഉണ്ടാവുന്നതാണ് വൈകാതെ നമുക്ക് അതും കാണാം.
എ.പത്കുമാറിനെതിരെ സിപിഎം നടപടി എടുക്കില്ല. പത്മകുമാര്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുമോ എന്ന ഭയത്തിലാണ് ഇത്. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുകളാണ് പത്മകുമാര്‍ എടുത്തത്. അതുകൊണ്ട് തത്കാലം പാര്‍ട്ടി നടപടി വേണ്ടെന്നു സിപിഎം. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദ്ദേശം നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഇത്. അയ്യപ്പ കോപമാണ് ഈ പ്രതിസന്ധിയിലേക്ക് മോഷ്ടാക്കളേയും സിപിഎമ്മിനേയും എത്തിച്ചതെന്ന പ്രചരണം വിശ്വാസികളും തുടരുന്നു.
ഈ പ്രചരണവും സിപിഎമ്മിനെ വലയ്ക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കൊടുക്കുന്ന റിപ്പോര്‍ട്ടു കൂടി വന്നശേഷം നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണു സെക്രട്ടേറിയറ്റില്‍ ഉണ്ടായ ധാരണ. അറസ്റ്റിലായതിനു ശേഷം പത്മകുമാറിനെതിരേ ഉടന്‍ നടപടി സ്വീകരിച്ചാല്‍ പിന്നീട് അദ്ദേഹം അന്വേഷണ സംഘത്തിനു മുന്നില്‍ നല്‍കുന്ന മൊഴി പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ പ്രതിസന്ധിയുണ്ടാക്കും. അതുകൊണ്ട് പത്മകുമാറിനെ അടുപ്പിച്ചു നിര്‍ത്തും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്തുതന്നെ എ.പത്മകുമാറിനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തതു രാഷ്ട്രീയമായി വലിയ തിരിച്ചടിയായി സിപിഎമ്മിന്. വാസുവും സിപിഎമ്മുകാരനാണ്. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. പക്ഷേ ജനമനസ്സുകളില്‍ സിപിഎം നേതാവ് എന്ന പ്രതിച്ഛായ ഇപ്പോഴില്ല. എന്നാല്‍ പത്മകുമാര്‍ ഇപ്പോഴും ജന മനസ്സില്‍ സിപിഎമ്മുകാരനാണ്. ഇതാണ് സിപിഎമ്മിനെ ആകെ ഉലയ്ക്കുന്നത്.
https://www.facebook.com/Malayalivartha






















