വീട്ടുവളപ്പിൽ ഒരു പട്ടി ചത്തു കിടക്കുന്നു, അതിനെ മൂടാൻ ചാക്കുണ്ടോ? വീട്ടു മുറ്റത്ത് ചാക്ക് ചോദിച്ച് ജോർജ്ജ്; മണിക്കൂറുകൾക്കകം കൊലപാതകം!!!! മരിച്ച സ്ത്രീയുടെ മുഖം കണ്ട് ഭയന്ന് നാട്ടുകാർ, ഞെട്ടി ഭാര്യ

കൊച്ചി തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്തേക്ക്. ശനിയാഴ്ച രാവിലെ ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. രാവിലെ ജോർജ് ചാക്ക് അന്വേഷിച്ചു നടക്കുന്നതായി സമീപവാസികൾ കണ്ടു. വീട്ടുവളപ്പിൽ ഒരു പട്ടി ചത്തുകിടക്കുന്നുണ്ടെന്നായിരുന്നു സമീപവാസികളോട് ഇയാൾ പറഞ്ഞത്. ഇതിനെ മറവ് ചെയ്യാനായി ചാക്ക് തിരക്കി നടക്കുകയായിരുന്നു ഇയാൾ.
എന്നാൽ, ഇയാൾ മദ്യലഹരിയിലായിരുന്നതിനാൽ പലരും ഇയാളെ പറഞ്ഞുവിടുകയായിരുന്നു . തുടർന്ന് സമീപത്തെ ഒരു കടയിൽനിന്നാണ് ജോർജ് ചാക്കുകൾ സംഘടിപ്പിച്ചു. ഇതിനുപിന്നാലെയാണ് ജോർജിന്റെ വീട്ടിലേക്കുള്ള ഇടവഴിയിൽ ചാക്കിൽകെട്ടിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയിലുള്ള ജോർജും ഇരിക്കുന്നുണ്ടായിരുന്നു.
ജോർജിന്റെ വീടിന് സമീപം ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജോർജിന്റെ വീടിനുള്ളിൽ പോലീസ് രക്തക്കറയടക്കം കണ്ടെത്തി. വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുകയായിരുന്നു ജോർജ് .അതിനിടെ ജോർജ് തളർന്നു വീണു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശിയാണെന്നാണ് സംശയം. വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്നയാളാണ് ജോർജെന്ന് വാർഡ് കൗൺസിലർ പറഞ്ഞു. ജോർജ് സ്ഥിരം മദ്യപാനിയാണ്. മരിച്ച സ്ത്രീയെ പ്രദേശത്ത് കണ്ടുപരിചയമില്ലെന്നും വാർഡ് കൗൺസിലർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha





















