കെഎസ്ആര്‍ടിസിക്കു 480 കോടി രൂപ ലഭിക്കാന്‍ സാധ്യതയെന്നു സര്‍ക്കാര്‍

പെന്‍ഷന്‍ ബാധ്യത വഹിക്കാന്‍ കെഎസ്ആര്‍ടിസിക്കു വര്‍ഷത്തില്‍ 480 കോടി രൂപ കിട്ടാവുന്ന സാഹചര്യം നിലവിലുണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഡോ. വി. എം. ഗോപാലന്‍ മേനോന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. പെന്‍ഷന്‍ ബാധ്യതയുള്‍പ്പെടെ കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതു സംബന്ധിച്ചു 2014 ഡിസംബറിലെ കോടതിവിധി പാലിച്ചില്ലെന്നാണു ഹര്‍ജിക്കാരുടെ പരാതി.
2014 ഡിസംബര്‍ 22നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎസ്ആര്‍ടിയുടെ ദൈനംദിന പ്രവര്‍ത്തന പുരോഗതിക്കും മെച്ചപ്പെട്ട ഭരണത്തിനുമായി ചില തീരുമാനങ്ങളെടുത്തു. കോര്‍പറേഷന്റെ പുനരുദ്ധാരണത്തിനു സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി അപാകതകളുണ്ടെങ്കില്‍ തിരുത്താന്‍ നടപടിയെടുക്കുമെന്നും അറിയിച്ചു.
കോടതി വിധി അവഗണിച്ചെന്ന ആക്ഷേപം ശരിയല്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. വിവിധ വിഭാഗം യാത്രക്കാര്‍ക്കു സൗജന്യയാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക തീര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തുക എത്രയെന്ന് അറിയിക്കേണ്ടതു കെഎസ്ആര്‍ടിസിയാണ്. 2012 - 13 വരെയുള്ള കോര്‍പറേഷന്റെ ഓഡിറ്റ് അക്കൗണ്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് എത്ര തുക നല്‍കണമെന്ന് അക്കൗണ്ടന്റ് ജനറല്‍ വ്യക്തമാക്കുന്നില്ല. യഥാര്‍ഥ തുക എത്രയെന്ന് അറിയാതെ തുക കൈമാറാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ പൊതുമേഖലാ ബാങ്കുകളിലേക്കു മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, എല്‍ഐസിയുമായി ചേര്‍ന്നുള്ള പെന്‍ഷന്‍ പദ്ധതി തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 331.65 കോടി രൂപ സര്‍ക്കാര്‍ നല്‍കി. പുനരുദ്ധാരണ പദ്ധതിക്കു നടപടിയെടുത്തു. സെസ് ഇനത്തില്‍ പ്രതിമാസം ശരാശരി 20 കോടി രൂപ പിരിച്ചെടുക്കാന്‍ കെഎസ്ആര്‍ടിസിക്കു സര്‍ക്കാര്‍ അനുമതി നല്‍കി. ഈ സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതിയേതര വിഹിതമായി പ്രതിമാസം 20 കോടി രൂപ നല്‍കാനും സമ്മതിച്ചു. രണ്ടിനത്തിലും പ്രതിവര്‍ഷം 240 കോടി വീതം ആകെ 480 കോടി രൂപ ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















