ശബരിനാഥന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു

അരുവിക്കരയില്‍ മിന്നുന്ന വിജയം നേടിയ കെ.എസ്. ശബരീനാഥന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സ്പീക്കര്‍ എന്‍. ശക്തന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭയില്‍ രാവിലെ 9.30നായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങ് വീക്ഷിക്കാന്‍ ശബരിയുടെ അമ്മ എം.ടി. സുലേഖയും സഹോദരന്‍ അനന്തപദ്മനാഭനും ബന്ധുക്കളും സന്ദര്‍ശക ഗ്യാലറിയിലുണ്ടായിരുന്നു.
രാവിലെ എട്ടേമുക്കാലോടെ സഭയിലെത്തിയ ശബരീനാഥനെ ആശ്‌ളേഷിച്ചും ഹസ്തദാനം ചെയ്തുമാണ് ഭരണപക്ഷാംഗങ്ങള്‍ സ്വീകരിച്ചത്. ഭരണ, പ്രതിപക്ഷ നേതാക്കളെ അഭിവാദ്യം ചെയ്തശേഷമാണ് ശബരി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് സ്പീക്കറുടെ ഡയസിലെത്തി അനുഗ്രഹം വാങ്ങി. ഭരണകക്ഷിയംഗങ്ങള്‍ അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് നയിച്ചു.
ഇന്നത്തെ സത്യപ്രതിജ്ഞയ്ക്ക് മറ്റൊരു പ്രത്യേക കൂടിയുണ്ട്. ഒരേ നിയമസഭയില്‍ അച്ഛനും മകനും സത്യവാചകം ചൊല്ലിക്കൊടുത്ത റെക്കോഡ് സ്പീക്കര്‍ എന്‍. ശക്തനാണ്. 2011 ജി. കാര്‍ത്തികേയന്‍ എം.എല്‍.എയായപ്പോള്‍ പ്രോടേം സ്പീക്കറായിരുന്ന ശക്തന്റെ മുന്നിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
അരുവിക്കരയില്‍ നിന്ന് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച് നിയമസഭയില്‍ എത്തുന്നുവെങ്കിലും നിയമസഭയിലെ കുട്ടിയാണ് കെഎസ് ശബരീനാഥന്‍. അച്ഛന്‍ സ്പീക്കറായിരുന്ന നിയമസഭയിലേയ്ക്ക് എംഎല്‍എ ആയി എത്തുന്ന ശബരീനാഥന്‍ നിയമസഭയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ്. യുവപങ്കാളിത്തമുള്ള നിയമസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍യായി മാറുകയാണ് 31കാരനായ ശബരീനാഥ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ വിടി ബല്‍റാം 37കാരനാണ്. സിപിഎമ്മിന്റെ മാവേലിക്കര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ 34കാരനായ ആര്‍ രാജേഷാണ്. ശബരീനാഥന്‍ എത്തിയതോടെ നിയമസഭയില്‍ ഇതുവരെ കുട്ടികളായിരുന്ന 32കാരായ ഷാഫി പറമ്പിലിനും ഹൈബി ഈഡനും സ്ഥാനം നഷ്ടമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















