തിരുവനന്തപുരത്ത് 3000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറിയില്‍ നിന്ന് 3000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഈഞ്ചക്കല്‍ ജങ്ഷനില്‍വെച്ച് എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. 35 ലിറ്ററിന്റെ 85 കന്നാസുകളിലാണ് ലോറിയില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് നാഗര്‍കോവിലില്‍ നിന്ന് ആലപ്പുഴയില്‍ എത്തിക്കാനാണ് ശ്രമിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ടു രണ്ട് പത്തനംതിട്ട സ്വദേശികളെയും ഒരു പാറശാല സ്വദേശിയെയും കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്യുമെന്ന് എക്‌സൈസ് അറിയിച്ചു. ഓണത്തോട് അനുബന്ധിച്ച് കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മൂണ്‍ ഷൈന്‍ എന്ന പേരില്‍ പ്രത്യേക സ്‌ക്വാഡിന് എക്‌സൈസ് വകുപ്പ് രൂപം നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















