അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എയുടെ വീടിനുനേരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും നടത്തിയ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സി.പി.എമ്മിലെ പി. ശ്രീരാമകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.
ഇന്നലെ പത്തനാപുരത്തെ ഗണേശിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ഗണേശനുവേണ്ടി സി.പി.എം അടിയന്തരപ്രമേയം കൊണ്ടുവന്നത് ശ്രദ്ധേയമായി. അരുവിക്കര തിരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിയ്ക്കുവേണ്ടി ഗണേശനും ആര്‍. ബാലകൃഷ്ണപിള്ളയും പ്രചാരണം നടത്തിയിരുന്നു. ഇന്നലെ തലസ്ഥാനത്താണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്.
അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് നോട്ടീസിന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് സംസ്ഥാനത്ത് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ദൃശ്യ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയാല്‍ തിരുത്താന്‍ തയ്യാറാവുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. അരുവിക്കര ഫലം കൊണ്ട് എല്ലാം ഭദ്രമാണെന്നും കരുതുന്നില്ല. തെറ്റുകളുണ്ടെങ്കില്‍ തിരുത്തുമെന്നും ഗണേശിന്റെ വീടാക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം വാക്കൗട്ട് നടത്തുകയായിരുന്നു.
ബാര്‍കോഴക്കേസില്‍ കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. രാവിലെ ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടങ്ങി. അല്‍പ്പനേരം മുദ്രാവാക്യം വിളി തുടര്‍ന്നെങ്കിലും പിന്നീട് ചോദ്യോത്തരവേളയുമായി സഹകരിച്ചു. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിയുന്നുവെന്നാരോപിച്ചും പിന്നീട് പ്രതിപക്ഷം ബഹളം വച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ മറുപടിയില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















