കരിമ്പനിക്കു പിന്നാലെ തക്കാളിപ്പനിയും സ്ഥിരീകരിച്ചു

കരിമ്പനിക്കു പിന്നാലെ തൃശൂര്‍ ജില്ലയില്‍ തക്കാളിപ്പനിയും സ്ഥിരീകരിച്ചു. 16 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ നാലുപേര്‍ കുട്ടികളാണ്. രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ തൃശൂര്‍ നഗരസഭാപരിധിയില്‍ ഉള്‍പ്പെട്ടവരാണ്. കൈകാലുകളിലും വായിലും ചൊറിച്ചിലും കുമിളകളുമുണ്ടാകുന്നതാണ് രോഗത്തിന്റെ ലക്ഷണം. വായുവിലൂടെയാണ് തക്കാളിപ്പനി പകരുക. മാസങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പിന്നീട്് നിയന്ത്രണ വിധേയമായിരുന്നു. വര്‍ഷകാലമത്തെിയതോടെയാണ് തക്കാളിപ്പനി തിരിച്ചു വന്നത്. കരിമ്പനിക്കു പിന്നാലെ തക്കാളിപ്പനിയും പടരുന്നത് അധികൃതരും പ്രദേശവാസികളും ഏറെ ആശങ്കയോടെയാണ് കാണുന്നത്.
തൃശൂര്‍ നഗരസഭാ പരിധിയിലും വാടാനപ്പള്ളി മേഖലയിലുമാണ് തക്കാളിപ്പനി ബാധിതര്‍ ഏറെയുള്ളത്. ഒരാഴ്ചത്തെ ചികിത്സ കൊണ്ട് പനി ഭേദമാകുമെന്നതിനാല്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.തൃശൂര്‍ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളും പകര്‍ച്ചവ്യാധിയുടെ പിടിയിലാണ്. 22 പേരില്‍ പകരുന്ന തരത്തിലുള്ള ത്വക് രോഗങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. 12 പേരില്‍ ക്ഷയരോഗലക്ഷണങ്ങളും കണ്ടത്തെി. പരിസരശുചിത്വം ഇല്ലാത്തതു മൂലം തൊഴിലാളി ക്യാമ്പുകളില്‍ രോഗങ്ങള്‍ പടര്‍ന്നേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















