വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ, മാറാട് കലാപക്കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു

മാറാട് കലാപക്കേസുകളുടെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ഡി. രവി സ്ഥാനം രാജിവച്ചു. രണ്ടാം മാറാട് കലാപക്കേസിന്റെ വിചാരണവേളയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായ പി.ഡി. രവിയെ മാറ്റി പകരം അഡ്വ. ഹരിദാസിനെ പ്രോസിക്യൂട്ടറാക്കണമെന്ന് ആവശ്യപ്പെട്ട് വാദിഭാഗം നല്‍കിയ ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി, ഹരിദാസ് ചുമതലയേല്‍ക്കുന്നതുവരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ രാജി.
കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ടു പ്രതികളുടെ വിചാരണ തല്‍കാലം നിര്‍ത്തിവയ്ക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. മാറാട് അറക്കിനാല്‍ കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദീന്‍ (33), കടലുണ്ടി ആനങ്ങാടി സ്വദേശി കുട്ടിക്കയ്യന്റെ പുരയ്ക്കല്‍ കോയമോന്‍ എന്ന ഹൈദ്രോസുകുട്ടി (49) എന്നിവര്‍ക്കെതിരേയുള്ള വിചാരണയാണ് നടന്നുകൊണ്ടിരിക്കുന്നത്.
മാറാട് രണ്ടാം കലാപക്കേസിന്റെ ആദ്യവിചാരണകാലയളവില്‍ ഒളിവില്‍ പോയ രണ്ടു പ്രതികള്‍ക്കെതിരായ കേസും പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കെതിരേ ജുവനൈല്‍ കോടതിയിലുള്ള രണ്ടു കേസുകളിലും വിചാരണ തുടര്‍ന്നുകൊണ്ടിരിക്കുന്ന തിനിടയിലാണ് അഡ്വ. പി.ഡി. രവിയുടെ രാജി. അഭിഭാഷകനില്‍ വിശ്വാസം അര്‍പ്പിക്കാത്ത വാദിഭാഗത്തിന്റെ നിലപാടുമൂലം സാക്ഷികള്‍ സ്വമേധയാ കോടതിയില്‍ ഹാജരാകാതിരിക്കുന്നതും അഡ്വ. പി.ഡി. രവി സ്ഥാനം രാജിവയ്ക്കാന്‍ കാരണമാക്കി..
രണ്ടാം മാറാട് കലാപക്കേസിന്റെ വിചാരണവേളയില്‍ പി.ഡി. രവിയെ മാറ്റി പകരം അഡ്വ.ഹരിദാസിനെ പ്രോസിക്യൂട്ടറാക്കണമെന്ന് ആവശ്യപ്പെട്ട് കലാപത്തില്‍ കൊല്ലപ്പെട്ട സന്തോഷിന്റെ മാതാവ് ശ്യാമളയുള്‍പ്പെടെയുള്ളവര്‍ ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് എരഞ്ഞിപ്പാലത്തെ സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതോടെ വാദിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. .
മാറാട് കലാപക്കേസുകളുടെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി 2005 ജൂലൈയില്‍ അഡ്വ.രവിയെ ആഭ്യന്തര വകുപ്പാണ് നിയമിച്ചത്. ചീഫ് പ്രോസിക്യൂട്ടര്‍ പി.കെ. ഹരിദാസ് ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് അഡ്വ. പി.ഡി. രവി പ്രോസിക്യൂഷന്‍ വിസ്താരം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















