പത്തനാപുരത്ത് ഹര്‍ത്താലിനിടെ സംഘര്‍ഷം

പത്തനാപുരത്ത് ഹര്‍ത്താലിനിടെ കേരളാ കോണ്‍ഗ്രസ്(ബി) യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച അരുവിക്കര തെരഞ്ഞെടുപ്പില്‍ ശബരിനാഥന്‍ തെരഞ്ഞെടുക്കപ്പെട്ട ആഹഌദത്തില്‍ കെ.ബി. ഗണേഷ് കുമാറിന്റെ വീട് ആക്രമിക്കപ്പെ സംഭവത്തില്‍ പ്രതിക്ഷേധിച്ചായിരുന്നു കേരള കോണ്‍ഗ്രസ്(ബി) ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടയില്‍ യു.ഡി.എഫ് നേതാക്കളുടെ ഫഌ്‌സ് ബോര്‍ഡുകള്‍ കത്തിച്ചു. ഇത് ചോദ്യം ചെയ്യാനെത്തിയ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം സി.ആര്‍ നജീബിനെയും മറ്റ് നേതാക്കളെയും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിക്കാന്‍ ശ്രമിച്ചത് പ്രശ്‌നം രൂക്ഷമാക്കി.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനുനേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് പോലീസ് എത്തി ഇരുവിഭാഗങ്ങളെയും പിടിച്ചുമാറ്റുകയായിരുന്നു. കേരളാകോണ്‍ഗ്രസ്(ബി) പ്രവര്‍ത്തകര്‍ക്ക് പിന്‍തുണയുമായി എല്‍.ഡി.എഫ് നേതാക്കളും രംഗത്തെത്തി.
ചൊവ്വാഴ്ച അരുവിക്കര തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് യു.ഡി.എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ 32 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















