ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ സരിതയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

ബിവറേജസ് കോര്‍പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ സരിത എസ്. നായരുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയ കേസിലെ ജാമ്യാപേക്ഷ ജൂണ്‍ മൂന്നിനു പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. സോളാര്‍ കേസില്‍ കണ്ണൂര്‍ ജയിലില്‍ കഴിയുന്ന സരിതയെ ഏപ്രില്‍ 23 നാണ് ഇരു കേസുകളിലുമായി നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യപരമായ കാരണങ്ങള്‍ പരിഗണിച്ചു ജാമ്യം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. എന്നാല്‍ ചികിത്സ സഹായത്തിന് ജയില്‍ അധികൃതര്‍ക്ക് പ്രതി അപേക്ഷ നല്‍കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ചികിത്സ ആവശ്യപ്പെട്ടാല്‍ ജയില്‍ അധികൃതര്‍ അക്കാര്യം പരിഗണിക്കണമെന്നു കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha



























