പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധയ്ക്ക് ദാരുണാന്ത്യം; കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കൾ

പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് പുതിയറയിലാണ് സംഭവം. പടന്നയില്‍ പത്മാവതിയാണ് മരിച്ചത്. കെഎസ്‌ഇബിയുടെ അനാസ്ഥ കാരണമാണ് ഒരു മനുഷ്യ ജീവന്‍ പൊലിഞ്ഞതെന്നാണ് ഉയരുന്ന ആരോപണം. വൈദ്യുതി കമ്ബി പൊട്ടി വീണത് കെഎസ്‌ഇബിയെ അറിയിച്ചിട്ടും മാറ്റാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വീടിന് സമീപത്തെ പറമ്ബിലെ വെള്ളക്കെട്ടിലേക്കാണ് വൈദ്യുതി കമ്ബി പൊട്ടി വീണത്. എരുമയ്ക്ക് വെള്ളം നല്‍കാന്‍ പോകുന്നതിനിടെ ഈ വെള്ളത്തില്‍ നിന്നും പത്മാവതിയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പത്മാവതി തിരിച്ച് വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് പോയപ്പോഴാണ് ഇവരെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നീട് കെഎസ്‌ഇബി അധികൃതരെത്തി ആ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം മൃതദേഹം പുറത്തെടുത്തു. ലൈന്‍ പൊട്ടി വീണ വിവരം അയല്‍വീട്ടുകാര്‍ അറിയിച്ചിട്ടും കെഎസ്‌ഇബി അധികൃതര്‍ എത്തി പ്രശ്‌നം പരിഹരിക്കാത്തതാണ് പത്മാവതിയുടെ മരണത്തിന് കാരണമെന്നാണ് ഉയരുന്ന വിമര്‍ശനം.
അതേസമയം ലൈന്‍ പൊട്ടിവീണ വിവരം ആരും അറിയിച്ചിട്ടില്ലെന്നും പ്രദേശത്ത് വൈദ്യുതി ഇല്ലെന്ന മാത്രമാണ് വിവരം ലഭിച്ചതെന്നുമാണ്‌കെഎസ്‌ഇബി അധികൃതരുടെ വിശദീകരണം.
https://www.facebook.com/Malayalivartha



























