രാത്രി ഒളിച്ചോടിയ ഭാര്യയെയും കാമുകനെയും പിന്തുടർന്ന് പിടികൂടി ഭര്‍ത്താവും സുഹൃത്തുക്കളും....പിന്നാലെ കാമുകന്റെ കാലുകള്‍ തല്ലിയൊടിച്ച് ഭർത്താവിന്റെ പ്രതികാരം...പരിക്കേറ്റ നിലയിൽ ഉപേക്ഷിച്ച യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാർ...കണ്ണൂരിലെ ഒളിച്ചോട്ടകഥയുടെ അവസാന ട്വിസ്റ്റ് ഇങ്ങനെ

ഭാര്യയ്‌ക്കൊപ്പം ഒളിച്ചോടിയ കാമുകന്റെ കാലുകള്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലിയൊടിച്ചു. കൂത്തുപറമ്ബ് സ്വദേശിയായ യുവാവിന്റെ കാലുകളാണ് ഒടിഞ്ഞത്. കണ്ണൂര്‍ തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
രാത്രി ഒളിച്ചോടിയ ഭാര്യയെയും കാമുകനെയും ഗോപാല്‍പേട്ടില്‍ വെച്ചാണ് ഭര്‍ത്താവും സംഘവും പിടികൂടിയത്. തുടര്‍ന്ന് രണ്ട് കാലുകളും തല്ലി ഒടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കൂത്തുപറമ്ബില്‍ ഉപേക്ഷിച്ചു. പരിക്കേറ്റ നിലയില്‍ കണ്ട യുവാവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
രണ്ട് കാലുകള്‍ക്കും ഗുരുതരമായ പൊട്ടലുണ്ട്. ജില്ലാ ആശുപത്രിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം കഞ്ചാവ് വില്‍പ്പന പോലീസിനെ അറിയിച്ചതാണ് മര്‍ദ്ദനത്തിന് പിന്നിലെ കാരണമെന്നാണ് യുവാവ് പറയുന്നത്.
https://www.facebook.com/Malayalivartha



























