മോഷ്ടിച്ച ബൈക്കിലെത്തി വഴിയാത്രക്കാരന്റെ സ്വര്‍ണ കൈചെയിന്‍ പൊട്ടിച്ചെടുത്തു.... പ്രതി മണിക്കൂറുകള്‍ക്കകം പോലീസ് പിടിയില്‍

മോഷ്ടിച്ച ബൈക്കിലെത്തി വഴിയാത്രക്കാരന്റെ സ്വര്‍ണ കൈചെയിന്‍ പൊട്ടിച്ചെടുത്തു.... പ്രതി മണിക്കൂറുകള്‍ക്കകം പോലീസ് പിടിയില്‍. വടക്കേക്കര പട്ടണം കവല സ്വദേശി ശങ്കരായിത്തറ വീട്ടില്‍ സന്ദീപിനെയാണ് (26) മതിലകം എസ്.എച്ച്.ഒ കെ.സി. വിനുവും സംഘവും അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ ശ്രീനാരായണപുരം വൃന്ദാവനില്‍ വെച്ചാണ് സംഭവം. പടിഞ്ഞാറെ വെമ്പല്ലൂര്‍ വൃന്ദാവന്‍ സ്വദേശി പണിക്കവീട്ടില്‍ പ്രണവ് (28) റോഡിലൂടെ നടന്ന് പോകുന്നതിനിടെ ബൈക്കിലെത്തിയ സന്ദീപ് വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി കൈചെയിന്‍ പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
ഉടന്‍ തന്നെ മതിലകം സ്‌റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം ഇയാളെ ബൈക്ക് സഹിതം പിടികൂടി. ആര്‍.ആര്‍.ടി വളണ്ടിയരുടെ സഹായത്തോടെ ആലഗോതുരുത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയില്‍നിന്ന് മോഷ്ടിച്ച കൈ ചെയിന്‍ പൊലീസ് കണ്ടെടുത്തു. തൃശൂര്‍, എറണാകുളം ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ വധശ്രമം, മോഷണം, കഞ്ചാവ് എന്നീ കേസുകളിലും പ്രതിയാണ്.
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയില്‍നിന്ന് യുവാവിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha

























