എംബിബിഎസ് പരീക്ഷയില്‍ ആള്‍മാറാട്ടവും വ്യാപക ക്രമക്കേടും; ശക്തമായ നടപടികളുമായി അധികൃതര്‍ രംഗത്ത്, മൊബൈല്‍ ജാമര്‍ ഉള്‍പ്പെടെ സംവിധാനങ്ങളോടെ പരീക്ഷ നടത്തിയിട്ടും ആള്‍മാറാട്ടവും ക്രമക്കേടും സംഭവിച്ചത് അതീവ ഗൗരവത്തോടെയാണു സര്‍ക്കാരും സര്‍വകലാശാലയും കാണുന്നത്

എംബിബിഎസ് പരീക്ഷയില്‍ ആള്‍മാറാട്ടവും വ്യാപക ക്രമക്കേടും നടന്നതോടെ ശക്തമായ നടപടികളുമായി അധികൃതര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പരീക്ഷ നടക്കുമ്പോള്‍ മുതല്‍ ഉത്തരക്കടലാസുകള്‍ പായ്ക്ക് ചെയ്യുന്നതു വരെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരോഗ്യ സര്‍വകലാശാല നിര്‍ദ്ദേശം വയ്ക്കുന്നു. മൊബൈല്‍ ജാമര്‍ ഉള്‍പ്പെടെ സംവിധാനങ്ങളോടെ പരീക്ഷ നടത്തിയിട്ടും ആള്‍മാറാട്ടവും ക്രമക്കേടും സംഭവിച്ചത് അതീവ ഗൗരവത്തോടെയാണു സര്‍ക്കാരും സര്‍വകലാശാലയും കാണുന്നത്.
അതേസമയം എംബിബിഎസ് ഉള്‍പ്പെടെ എല്ലാ പരീക്ഷകളിലും ഇത് ബാധകമാണ്. നിലവില്‍ ക്യാമറ നിരീക്ഷണത്തിലാണു പരീക്ഷ നടക്കുന്നത്. ഹാളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സിഡി ഉത്തരക്കടലാസുകള്‍ക്കൊപ്പം അയയ്ക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, ഉത്തരക്കടലാസുകള്‍ കെട്ടുകളാക്കി പായ്ക്ക് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ആരും പകര്‍ത്താറില്ല. ഇനി മുതല്‍ ഇതു കൂടി പകര്‍ത്താനാണ് അധികൃതരുടെ തീരുമാനം.
അതോടൊപ്പം തന്നെ മൊബൈല്‍ ജാമര്‍ ഉള്‍പ്പെടെ സംവിധാനങ്ങളോടെ പരീക്ഷ നടത്തിയിട്ടും ആള്‍മാറാട്ടവും ക്രമക്കേടും സംഭവിച്ചത് അതീവഗൗരവത്തോടെയാണു സര്‍ക്കാരും സര്‍വകലാശാലയും കാണുന്നത്. പരീക്ഷയ്ക്കു തൊട്ടുമുന്‍പാണു ചോദ്യക്കടലാസ് സര്‍വകലാശാല മെയിലിലൂടെ കോളജുകള്‍ക്കു കൈമാറുന്നത് പോലും. ഇതു കുട്ടികളുടെ എണ്ണത്തിന്റെയത്ര പ്രിന്റെടുത്തു നല്‍കുന്നതായിരിക്കും. ഇതിനിടയില്‍ ചോദ്യപേപ്പര്‍ ചോരണമെങ്കില്‍ പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടാകുമെന്നാണു നിഗമനം.
എംബിബിഎസ് പരീക്ഷയില്‍ ആള്‍മാറാട്ടവും ക്രമക്കേടും നടന്ന സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍വകലാശാല വിദഗ്ധ സമിതിയെ നിയോഗിക്കുകയുണ്ടായി. പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.പി. വിജയന്‍, ഡോ. എസ്. ശങ്കര്‍ (കോട്ടയം മെഡിക്കല്‍ കോളജ്), ഡോ. കെ. നാരായണ പൈ (ചോറ്റാനിക്കര പടിയാര്‍ മെമോറിയല്‍ ഹോമിയോ കോളജ്), ഡോ. വി.രാജഗോപാല്‍ (കാലിക്കറ്റ് സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളര്‍) എന്നിവരാണ് അംഗങ്ങള്‍.
https://www.facebook.com/Malayalivartha

























