ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകനായ നിധീഷ് എന്ന യുവാവ് കീഴടങ്ങി..സമാനമായ മറ്റൊരു കേസിൽ കണ്ണംപടി, വാക്കത്തി വരിക്കാനിയിൽ ജിബിനെ ഉപ്പുതറ സി.ഐ. ആർ.മധു, എസ്.ഐ. പി.എൻ.ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. ഇരിട്ടി മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി ഇ.കെ നിധീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
വിളക്കോട് വടക്കിനിയില്ലം കോളനിയിലെ വിദ്യാർഥിനിയായ ആദിവാസി ബാലികയെ പീഡിപ്പിച്ചെന്ന കേസിലാണ് പ്രതി കീഴടങ്ങിയത്.
കഴിഞ്ഞ ദിവസം നിധീഷ് പെൺകുട്ടിയെ വിളക്കോട് ഗവ: യു പി സ്കൂളിനടുത്തേക്ക് പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ....... പെൺകുട്ടിയുടെ പിതാവാണു പരാതി നൽകിയത് ..പരാതിയിൽ പോക്സോ വകുപ്പും എസ്.സി-എസ്‌ടി വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തത്.
സജീവ ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകനായ യുവാവ് വിവാഹിതനും ഒരു കൂട്ടിയുടെ പിതാവുമാണ്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പേരാവൂർ ഡിവൈഎസ്പി ടി.പി. ജേക്കബിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നതിനിടെയാണ് പ്രതി കീഴടങ്ങിയത്.
സമാനമായ കേസിൽ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രായ പൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണംപടി, വാക്കത്തി വരിക്കാനിയിൽ ജിബിനെ ഉപ്പുതറ സി.ഐ. ആർ.മധു, എസ്.ഐ. പി.എൻ.ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു...
പ്രണയം നടിച്ച് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും, പ്രതിയുടെ വീട്ടിൽ വെച്ചും പല തവണ പീഡിപ്പിച്ചു. മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .വീഡിയോ കോൺഫറൻസിലൂടെ പ്രതിയെ കോടതിയിൽ ഹാജരാക്കി.......
https://www.facebook.com/Malayalivartha

























