സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...പമ്പയിലും അച്ചൻ കോവിലാറ്റിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു.. . മലയോര മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതായും സംശയം

സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പമ്പയിലും അച്ചൻ കോവിലാറ്റിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു.. . മലയോര മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതായും സംശയം ഉണ്ട് .
യാസ് ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായാണ് കേരളത്തിലും മഴ ശക്തമാകുന്നത്. ഇന്നലെ പെയ്‌ത കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി.
https://www.facebook.com/Malayalivartha


























