ലോക്ഡൗണില്‍ സംസ്ഥാനത്ത് കൂടുതല്‍ കടകള്‍ക്ക് ഇളവുകള്‍ നല്കി

സംസ്ഥാനത്ത് കൂടുതല്‍ കടകള്‍ക്ക് ലോക്ഡൗണ്‍ ഇളവ് നല്കി. വളം, കീടനാശിനി, എന്നിവ ലഭ്യമാകുന്ന കടകള്‍ക്ക് ഇനി ആഴ്ചയില്‍ ഒരുദിവസം പ്രവര്‍ത്തിക്കാം. ചകിരിമില്ലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സെക്രട്ടറിയേറ്റില്‍ ഈ മാസം 31 മുതല്‍ 50ശതമാനം ജീവനക്കാര്‍ ഹാജരാകണം. നിയമസഭാസമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ എല്ലാ വകുപ്പുകളിലേയും പാര്‍ലിമെന്ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടര്‍ സെക്രട്ടറിമുതല്‍ സെക്രട്ടറി വരെ ഉള്ളവരും നാളെ(വ്യാഴാഴ്ച)മുതല്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസുകളില്‍ ഹാജരാകണം.
https://www.facebook.com/Malayalivartha

























