സര്‍വ്വകലാശാല പരീക്ഷകള്‍ ജൂണ്‍ 15ന് തുടങ്ങും... പരീക്ഷകള്‍ ഓഫ് ലൈനായി നടത്താനാണ് തീരുമാനം

സര്‍വ്വകലാശാലകളിലെ പരീക്ഷകള്‍ ജൂണ്‍15ന് തുടങ്ങും. പരീക്ഷകള്‍ ഓഫ് ലൈനായി നടത്താനാണ് തീരുമാനം. കഴിഞ്ഞദിവസം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ ധാരണയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓഫ് ലൈനായി പരീക്ഷ നടത്തുന്നതാണ് അഭികാമ്യമെന്നാണ് പൊതുവെ വൈസ് ചാന്‍സലര്‍മാര്‍ അഭിപ്രായപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങള്‍ മാറിക്കഴിഞ്ഞാല്‍ ജൂണ്‍15ന് പരീക്ഷകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























