ഫൈസർ വാക്സിൻ കേരളത്തിലും..12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ എടുക്കാം.. ഇന്ത്യയിൽ ഇപ്പോൾ ഉള്ള കോവിഡ് വകദേഭത്തെയും പ്രതിരോധിക്കും

ഫൈസർ, മൊഡേണ എന്നീ അമേരിക്കൻ വാക്സിനുകൾ ഇന്ത്യയിലേക്ക്. ഫൈസർ വാക്സിൻ ഇക്കൊല്ലംതന്നെ ലഭ്യമാകുമെന്നാണ് സൂചന. മൊഡേണ വാക്സിൻ അടുത്തവർഷമേ വിതരണത്തിനെത്തൂ. ഇന്ത്യയിലെ വിതരണത്തിന് ഫൈസർ ചില ഉപാധികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അതിന്മേൽ കേന്ദ്രത്തിന്റെ തീരുമാനം വൈകാതെയുണ്ടാകും.......
ഫൈസർ വാക്‌സിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഡ്രഗ് കൺട്രോളർ അധികൃതരെ സമീപിച്ചിരുന്നു. പക്ഷെ വാക്‌സിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ പിൻവലിച്ചതായി കമ്പനി ഫെബ്രുവരി 5ന് പ്രഖ്യാപനം നടത്തി.
സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു വാക്‌സിന് വിലക്കേർപ്പെടുത്തിയിരുന്നത്. ട്രയൽ നടത്തി വാക്‌സിന്റെ സുരക്ഷ തെളിയിക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫൈസർ ട്രെയലുകളോ, ഇന്ത്യയിൽ വാക്‌സിൻ ഉപയോഗിക്കാമോ എന്നതിൽ പഠനങ്ങളോ നടത്തിയിട്ടില്ല.
രണ്ടാംതരംഗം വ്യാപകമാവുകയും രാജ്യത്ത് വാക്സിൻക്ഷാമം രൂക്ഷമാവുകയും രാജ്യത്ത് വാക്സിൻക്ഷാമം രൂക്ഷമാവുകയും ചെയ്തപ്പോഴാണ് സംസ്ഥാനങ്ങളുടെ സമ്മർദത്തിനുവഴങ്ങി വിദേശത്തുനിന്ന് സംഭരിക്കാനുള്ള നീക്കം ആരംഭിച്ചത്.......
ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി അഞ്ചുകോടി ഡോസ് വാക്സിൻ നൽകാമെന്ന നിർദേശമാണ് ഫൈസർ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ളത്. ഉപാധിയെന്ന നിലയ്ക്ക് വാക്സിൻ വാങ്ങുന്ന രാജ്യം നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെക്കണം. അമേരിക്കയുൾപ്പെടെ 116 രാജ്യങ്ങളുമായും അവർ ഇത്തരത്തിൽ കരാർ ഉണ്ടാക്കിയിട്ടുണ്ട്.. അന്തിമാനുമതി ലഭിച്ചാൽ ഇന്ത്യയിൽ വീണ്ടും പരീക്ഷണം നടത്തുന്നതടക്കമുള്ള നിബന്ധനകൾ ഒഴിവാക്കണമെന്നും ഫൈസർ ആവശ്യപ്പെട്ടിട്ടുണ്ട് .....
ഇന്ത്യയിൽ ഇപ്പോൾ കണ്ട വരുന്ന കോവിഡ് വകഭേദത്തിനെതിരെയും (Covid Variant) ഫൈസർ വാക്‌സിൻ വളരെയധികം ഫലപ്രദമാണെന്ന് നിർമാതാക്കൾ കേന്ദ്ര സർക്കാരിനോട് പറഞ്ഞു. മാറ്റം വന്ന കോവിഡ് വകഭേദമാണ് ഇന്ത്യയിൽ ഉണ്ടായ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായതെന്നാണ് വിശ്വസിക്കുന്നത്. ബുധനാഴ്ചയാണ് വാക്‌സിൻ നിർമ്മാതാക്കൾ ഈ വിവരം സർക്കാരിനെ അറിയിച്ചത്.
അത് മാത്രമല്ല 12 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരിലും ഈ വാക്‌സിൻ (Vaccine) എടുക്കാം എന്നുള്ളതും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വാക്‌സിൻ നിർമ്മാതാക്കൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. 2 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ 1 മാസം വരെ സൂക്ഷിക്കാനാകുമെന്നും നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























