എന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ഞാൻ ആ ബാഡ്ജ് ധരിച്ചെത്തിയത്: സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തിൽ ഉൾപ്പെട്ടതായിരുന്നോ?താൻ എന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് സ്പീക്കർ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാൻ വിധിക്കുന്നെങ്കിൽ അങ്ങനെ ചെയ്യട്ടെ : പ്രതികരണമറിയിച്ച് കെ കെ രമ

ഭരണ പക്ഷത്തിനെതിരെ വീണ്ടും ആരോപണം ഉയർത്തി കെ കെ രമ. നിയമസഭയിൽ ടിപി ചന്ദ്രശേഖരനെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണ് എന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു കെ കെ രമ.സ്പീക്കറുടെ കസേര ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനം ഉന്നയിക്കുന്നത്- എന്ന് കെ.കെ രമ ചോദിച്ചു.
വടകര എം.എൽ.എയാണ് കെ.കെ രമ ഇപ്പോൾ . ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സഭയിലെത്തി സത്യപ്രതിജ്ഞാ ചെയ്ത സംഭവം സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞിരുന്നു.
"എന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ഞാൻ ആ ബാഡ്ജ് ധരിച്ചെത്തിയത്. സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തിൽ ഉൾപ്പെട്ടതായിരുന്നോ. അല്ലെന്നാണ് എന്റെ അറിവെന്നും ഇതിലും വലിയത് പ്രതീക്ഷിച്ചതാണെന്നും ആദ്യം മുതൽക്ക് തന്നെ എന്റെ പുറകെ തന്നെയാണ് ഇവരെന്നും കെ.കെ രമ പറഞ്ഞു. ചട്ടലംഘനമൊന്നുമില്ല, എല്ലാം പരിശോധിച്ച് തന്നെയാണ് ഞങ്ങളും അങ്ങനെ ചെയ്തതെന്നും കെ കെ രമ പറഞ്ഞു. താൻ എന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് സ്പീക്കർ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാൻ വിധിക്കുന്നെങ്കിൽ അങ്ങനെ ചെയ്യട്ടേയെന്നും രമ പ്രതികരിച്ചു.
ഇടതു പാളയത്തെ തോൽപ്പിച്ച് ആയിരുന്നു യുഡിഎഫ് പിന്തുണയോടെ വടകരയിൽ നിന്ന് ആർ.എം.പി സ്ഥാനാർഥിയായി മത്സരിച്ച കെ.കെ രമ വിജയിച്ച് കയറിയത്. കൊല്ലപ്പെട്ട ആർ.എം.പി നേതാവും കെ.കെ രമയുടെ ഭർത്താവുമായ ടി.പി ചന്ദ്രശേഖരന്റെ ഫോട്ടോ പതിച്ച ബാഡ്ജ് ധരിച്ച് കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തതും വലിയ ചർച്ചയായിരുന്നു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധിക്കുമെന്ന് സ്പീക്കർ അറിയിച്ചത്.
അതേസമയം നേരത്തെയും സർക്കാരിനെ കുറിച്ചും പിന്നെ തന്റെ എംഎൽഎ സ്ഥാനത്തെ കുറിച്ചുള്ള പ്രതികരണങ്ങൾകെ കെ രമ നടത്തിയിരുന്നു. ഞാനല്ല, സഖാവ് ടി.പിയായിരിക്കും സഭയിലുണ്ടാവുക. ഞാൻ ജയിച്ചപ്പോൾത്തന്നെ പറഞ്ഞതാണ് ടി.പി.ജയിച്ചുവെന്ന്. അതിന്റെ ഒരു പ്രതീകമായാണ് സാരിയിൽ ടി.പിയുടെ ചിത്രമുള്ള ബാഡ്ജ് പിടിപ്പിച്ചത്. കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നൽകാനാണ് ഈ ബാഡ്ജ് .'' എന്നാണ് കെ കെ രമ ആദ്യം പറഞ്ഞിരുന്നത്.
ടി.പിയുടെ ഊർജവും കരുത്തുമൊക്കെയായിട്ടാണ് താൻ എത്തിയത്.സഭയ്ക്കുള്ളിൽ ഞാൻ കണ്ടവരെല്ലാം ജനപ്രതിനിധികളാണ്. ഭരണപക്ഷം ഒരു വശത്ത്, പ്രതിപക്ഷം എതിർവശത്ത്. ഭരണപക്ഷത്ത് സ്വാഭാവികമായും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെയുണ്ടായിരിക്കും. അവരെല്ലാം കേരളത്തിന്റേതാണ് നമ്മൾ ഓരോരുത്തരുടേതുമാണ്. എങ്കിലും ആർ.എം.പിയുടെ പോരാട്ടം തുടരുമെന്നാണ് കെ കെ രമ വ്യക്തമാക്കുന്നത്.
ഇപ്പോൾ ഒരു ഈവന്റ് മാനേജ്മെന്റ് ശൈലിയിലാണ് എല്ലാ കാര്യങ്ങളും പോകുന്നത്. ഒരു തൊഴിലാളിവർഗ പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടാകേണ്ട നിലപാടൊന്നും പലപ്പോഴും കാണുന്നില്ല. ഞങ്ങൾ മുന്നോട്ടു വയ്ക്കുന്നത് ഇടതുബദൽ രാഷ്ട്രീയമാണ് എന്നും കെ കെ രമ പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha
























