കെപിസിസി ആസ്ഥാനമാണോ, അതോ KPAC ആസ്ഥാനമോ? വടംവലിയും ഓട്ടമത്സരവും! നാടകീയ മുഹൂർത്തങ്ങൾ...

പ്രതിപക്ഷ നേതൃസ്ഥാനത്തിനു സമാനമായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും കോൺഗ്രസിനുള്ളിൽ വടംവലി ആരംഭിച്ചു കഴിഞ്ഞു.
പുതിയ കെപിസിസി പ്രസിഡന്റിനായി ചർച്ചകൾ ഹൈക്കമാൻഡ് സജീവമാക്കി കൊണ്ട് പോകുന്നതിനിടയിലാണ് ഇത്തരത്തിലുള്ള നാടകീയസംഭവങ്ങൾ കെപിസിസി ആസ്ഥാനത്തിനു മുന്നിൽ തന്നെ ഉടലെടുക്കുന്നത്.
എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് എതിർക്കുന്നുണ്ടെങ്കിലും കെ. സുധാകരനു തന്നെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത കൂടുതലും ഇപ്പോഴും വിലയിരുത്തപ്പെടുന്നത്.
കെ. സുധാകരന്റെ പേരിനാണ് തുടക്കം മുതൽ മുൻതൂക്കമെങ്കിലും ഇരു ഗ്രൂപ്പുകളും ഒരേ സ്വരത്തിൽ എതിർക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും പുതിയ പ്രസിഡന്റിനെ തീരുമാനിക്കുക.
തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിക്കപ്പെട്ട അശോക് ചവാൻ സമിതി നേതാക്കളിൽ നിന്ന് അഭിപ്രായം തേടുന്നത് ഇപ്പോഴും തുടരുകയാണ് എന്നാണ് വിവരം. ഒരാഴ്ചക്കുള്ളിൽ തന്നെ സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കും.
ഇതിന് ശേഷം ഉടൻ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞിട്ടുള്ളത്. പ്രശനങ്ങൾ ഉണ്ടായ ഈ നിലയ്ക്ക് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ നിലപാട് ഏറെ നിർണായകമാകും എന്നാണ് കണക്കാക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha

























