പ്രതിപക്ഷ നേതാവ് പദവിയിൽ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തേ പറയാമായിരുന്നു: തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കിൽ താൻ പിന്മാറുമായിരുന്നു: സോണിയ ഗാന്ധിക്ക് കത്തെഴുതി രമേശ് ചെന്നിത്തല

താൻ അപമാനിതനായി എന്ന് കരഞ്ഞു നിലവിളിച്ചു രമേശ് ചെന്നിത്തല.... സോണിയ ഗാന്ധിക്ക് എഴുതിയ ആ കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ.... അമ്പരന്ന് അണികൾ...കേരളത്തിൽ പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തപ്പോൾ താൻ അപമാനിതനായെന്ന്ചൂണ്ടിക്കാട്ടിയായിരുന്നു രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് കത്തയച്ചത്.വികാരനിർഭരമായ കത്താണ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് അയച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് പദവിയിൽ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തേ പറയാമായിരുന്നു. തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കിൽ താൻ പിന്മാറുമായിരുന്നുവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് നടത്തിയപ്പോൾതാൻ അപമാനിതനായി. സർക്കാരിനെതിരായ തന്റെ പോരാട്ടങ്ങൾക്ക് പാർട്ടിക്കുളളിൽ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ യുഡിഎഫ് ചെയർമാനായി ഇന്നായിരുന്നു തിരഞ്ഞെടുത്തത്. ഇന്നു ചേർന്ന യുഡിഎഫ് യോഗത്തിലാണ് സതീശനെ ചെയർമാനായി തിരഞ്ഞെടുത്തത്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ നിന്നും വിട്ടുനിന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെന്നും അതിനാൽ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നുമായിരുന്നു വിശദീകരണം..
നേരത്തെയും ചില ആരോപണങ്ങൾ രമേശ് ചെന്നിത്തല ഉയർത്തിയിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രനോട് പാർട്ടിയും സമൂഹവും നീതി കാണിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ആളുകൾ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്റിനെ അറിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല അറിയിച്ചു.
അർഹിക്കാത്ത വിമർശനവും പരിഹാസവും നിരത്തി അപമാനിക്കാനുള്ള നീക്കവും ധാരാളമായി ഉണ്ടായി. എനിക്കും അദ്ദേഹത്തിനും സി.പി.എമ്മിന്റെ സൈബർ വെട്ടുകിളിക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചില്ല. കോൺഗ്രസ് നേതാക്കളെ അപമാനിക്കാനും അവഹേളിക്കാനും സി.പി.എമ്മിന്റെ സൈബർ സംവിധാനം എല്ലാ ഘട്ടത്തിലും പ്രവർത്തിച്ചു. അപ്പോഴും വേണ്ട വിധത്തിലുള്ള പ്രതിരോധം കോൺഗ്രസിനായില്ലെന്നത് സത്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























