നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ സർക്കാരിന്റെ വാഴ്ത്തുപാട്ട് മാത്രം... പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകിയാൽ സർക്കാരിൻറെ നയമാവില്ല.... നയ പ്രഖ്യാപന പ്രസംഗത്തിൽ പ്രതീക്ഷിച്ചത് ജനങ്ങൾ നേരിടുന്ന പൊള്ളുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരം

നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ സർക്കാരിന്റെ വാഴ്ത്തുപാട്ട് മാത്രം... പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകിയാൽ സർക്കാരിൻറെ നയമാവില്ല.... നയ പ്രഖ്യാപന പ്രസംഗത്തിൽ പ്രതീക്ഷിച്ചത് ജനങ്ങൾ നേരിടുന്ന പൊള്ളുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരം
നിയമസഭയിൽ പുതിയ സർക്കാരിന്റെ നയങ്ങളാണ് പ്രതീക്ഷിച്ചത് എങ്കിലും കേട്ടത് കഴിഞ്ഞ സർക്കാരിന്റെ വാഴ്ത്തുപാട്ടാണെന്ന് കേന്ദ്ര മന്ത്രി വി മുരളധരൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നൽകിയാൽ സർക്കാരിൻറെ നയമാവില്ല... ജനങ്ങൾ നേരിടുന്ന പൊള്ളുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് നയത്തിലൂടെ പ്രഖ്യാപിക്കേണ്ടതെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറ്റപ്പെടുത്തി...
മഹാമാരിയുടെ മൂന്നാം തരംഗം പ്രതീക്ഷിക്കണമെന്നിരിക്കെ ആരോഗ്യനയത്തില്‍ കാലാനുസൃതമായ മാറ്റമില്ല.....ക്ഷേമ പെന്‍ഷനുകള്‍ എങ്ങനെയാണ് സമഗ്രകോവിഡ് റിലീഫ് പാക്കേജിന്റെ ഭാഗമാകുന്നതെന്ന് വ്യക്തമല്ല...മൂന്നു കോടി കോവിഡ് വാക്‌സീന് ആഗോള ടെന്‍ഡര്‍ വിളിച്ചു എന്ന് പറയുന്ന സര്‍ക്കാര്‍ , സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്‌സീന്‍ നല്‍കാന്‍ ആഗോള ഉല്‍പ്പാദകര്‍ തയാറാണോയെന്ന് വ്യക്തമാക്കുന്നില്ല.....
കേരളത്തിലെ ആകെ കോവിഡ് മരണം ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ 8063 ആണെന്നിരിക്കെ മരണസംഖ്യ 6612 എന്ന് ഗവര്‍ണറെക്കൊണ്ട് പറയിച്ചത് ആരെ പറ്റിക്കാനാണ് ..
നരേന്ദ്രമോദിജി പ്രഖ്യാപിച്ച നോളജ് ഇക്കോണമി അഥവാ വിജ്ഞാനസമ്പദ്വ്യവസ്ഥ എന്ന ആശയം കേരളം കടംകൊള്ളുന്നത് നല്ലതാണ്...
പക്ഷേ ഇതിലൂടെ വിജ്ഞാനമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന രാജന്‍ ഗുരുക്കളെപ്പോലുള്ള ഇടത്സഹയാത്രികരുടെ വിലയിരുത്തലിനോടുള്ള സിപിഎമ്മിന്റെ നിലപാട് വ്യക്തമാകേണ്ടതുണ്ട്.....
കര്‍ഷകരുടെ വരുമാനത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് 50 ശതമാനം വര്‍ധനയുണ്ടാക്കും എന്നതും കേന്ദ്രനയത്തിന്റെ ചുവടുപിടിച്ചാണ് പ്രഖ്യാപിക്കുന്നതെന്ന് വ്യക്തം...കര്‍കഷരുടെ വരുമാനം
ഇരട്ടിയാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം കൃത്യമായ പദ്ധതികളുടെ അടിസ്ഥാനത്തിലായിരുന്നു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു
കഴിഞ്ഞ നയപ്രഖ്യാപനത്തിന്റെ ആവർത്തനം മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതികരിച്ചു. കൊവിഡ് ദുരന്ത നിവാരണത്തിനുള്ള പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചെങ്കിലും നയപ്രഖ്യാപനം തീർത്തും നിരാശാജനകമായി...കോവിഡ് മരണം കുറച്ചു കാണിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
അഞ്ച് വർഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ തവണയും നടത്തിയതാണ്. എത്രപേർക്ക് ഒന്നാം പിണറായി സർക്കാർ ജോലി കൊടുത്തുവെന്ന് വ്യക്തമാക്കണം. കെസ്ആർടിസി പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളൊന്നും നയപ്രഖ്യാപനത്തിൽ ല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
https://www.facebook.com/Malayalivartha

























