സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി; നിലവിലെ ജനസംഖ്യ കണക്കനുസരിച്ച് അനുപാതം പുനര്‍ നിശ്ചയിക്കണമെന്ന് കോടതി

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് റദ്ദാക്കിയത്. നിലവിലെ ജനസംഖ്യ കണക്കനുസരിച്ച് അനുപാതം പുനര്‍ നിശ്ചയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അനുപാതം 80:20 ആയി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാരിന്റെ 2015ലെ ഉത്തരവാണ് റദ്ദാക്കിയത്. അഭിഭാഷകനായ ജസ്റ്റിന് പള്ളിവാതുക്കല്‍ നല്കിയ ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റീസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ന്യൂനപക്ഷ വിഭാഗങ്ങളിലെ പദ്ധതികളില്‍ 80 ശതമാനം മുസ്ലിം വിഭാഗത്തിനും ശേഷിക്കുന്ന 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു നിലവിലെ അനുപാതം. നിലവിലെ ജനസംഖ്യ പരിശോധിച്ച് ഈ അനുപാതം പുതുക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. നിലവിലെ അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനമില്ലാതെയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha

























