രാഹുൽ ഗാന്ധി താമസിച്ച ആഡംബര ഹോട്ടലിലെ വാടക അടച്ചില്ല...കൊടുക്കാനുള്ളത് ആറ് ലക്ഷം രൂപ.. മൈക്ക് സെറ്റ്, സ്റ്റേജ്, കടകളിൽ കൊടുക്കാനുള്ളത് വേറെ .... വല്ലാത്ത വിഷമം ആയിപോയെന്ന് യൂത്ത്കോൺഗ്രസ് നേതാവിൻറെ പോസ്റ്റ്

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുല്‍ ഗാന്ധി എംപി താമസിച്ച ബീച്ച് ഓർക്കൂട്ട് എന്ന ആഡംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന് പരാതി.
കഴിഞ്ഞ ദിവസം ഇതേ ഹോട്ടലിലെ ഒരു വിവാഹ സത്ക്കാരത്തിന് പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളെത്തിയപ്പോഴാണ് ഹോട്ടൽ മാനേജർ കാര്യം പറഞ്ഞത്. കൊല്ലം ജില്ലയിലെ കോൺഗ്രസ് അനുഭാവി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തറിയിച്ചത്
പിന്നീട് കോൺഗ്രസ് നേതാക്കൾ നടത്തിയ അന്വേഷണത്തിൽ ഇതേ പരിപാടിക്ക് വേണ്ടി ചിലവാക്കിയ.മൈക്ക് സെറ്റ്, സ്റ്റേജ്, കടകളിലും പണം കൊടുത്തിട്ടില്ലെന്ന് മനസ്സിലായെന്നും FB പോസ്റ്റിൽ പറയുന്നുണ്ട് . അതേസമയം രാഹുൽഗാന്ധിയുടെ കേരളം സന്ദർശനം പ്രമാണിച്ച് ലക്ഷങ്ങൾ പിരിച്ചെടുത്തിട്ടുമുണ്ട്
ഫെബ്രുവരി 24ന് ആണ് രാഹുൽ ഗാന്ധി ബീച്ച് ഓർക്കൂട്ട് എന്ന നക്ഷത്ര ഹോട്ടലിലെ സ്യൂട്ടിൽ താമസിച്ചത്. താമസിച്ച ഇനത്തിൽ ആറുലക്ഷം രൂപയാണ് നൽകാനുള്ളതെന്നാണ് ആരോപണം.
ഹോട്ടൽവാടക നൽകാത്തത് ജില്ലാ കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്‌തെങ്കിലും പരിഹാരമായില്ല. ഫിഷർമെൻ കോൺഗ്രസ് പ്രസിഡന്റായ ടി എൻ പ്രതാപൻ ഇതിനായി ദിവസങ്ങൾക്കു മുമ്പേ ഇതേ നക്ഷത്ര ഹോട്ടലിൽ തമ്പടിച്ചിരുന്നതായും വാർത്തയുണ്ട്
https://www.facebook.com/Malayalivartha
























