മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി

മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ നൽകിയ വികസന ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റുകയും കൊള്ളയടിക്കുകയും ചെയ്തെന്ന ആരോപണവും പ്രധാനമന്ത്രി ഉയർത്തുകയുണ്ടായി. മാറാത്തത് മാറും, കേരളം വളരും. വികസിത കേരളം മോദിയുടെ ഗ്യാരന്റിയാണെന്നും പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പതിറ്റാണ്ടുകളായി കേരളം ഇടതു- വലതു പാർട്ടികളുടെ വഞ്ചനയിൽപെട്ട് കിടക്കുകയാണ്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നയങ്ങൾ വോട്ടുബാങ്ക് രാഷ്ട്രീയമാണ്.
റോഡ്, റെയിൽവേ വികസനം, ജൽ ജീവൻ മിഷൻ, പി.എം ആവാസ് യോജന തുടങ്ങിയ പദ്ധതികൾക്കായി നൽകിയ പണം ജനങ്ങളിലേക്ക് എത്തിയില്ല. ഇവർ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അത് ബി.ജെ.പിയെ മാത്രമാണ്. കേരളത്തിൽ എൻ.ഡി.എ സർക്കാർ വന്നാൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സർവ കുംഭകോണങ്ങളെപ്പറ്റിയും അന്വേഷണം നടത്തുകയും ചെയ്യും. ആയിരങ്ങൾ പങ്കെടുത്ത യോഗത്തിനുശേഷം മോദി തൃശൂരിലേക്ക് മടങ്ങി.
https://www.facebook.com/Malayalivartha


























