റേഷൻ കാർഡ് ബിപിഎല്ലാക്കാനുള്ള പരാതികളിൽ ജൂൺ 30നകം തീർപ്പുണ്ടാക്കും: ആഗസ്റ്റ് മുതൽ എല്ലാ മാസവും വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നര മുതൽ ഒരു മണിക്കൂർ ജനങ്ങളുടെ പരാതി കേൾക്കാൻ ചെലവഴിക്കും മന്ത്രി ജി ആർ അനിൽ...

റേഷൻ കാർഡ് ബിപിഎല്ലാക്കാനുള്ള പരാതികളിൽ ജൂൺ 30നകം തീർപ്പുണ്ടാക്കും: ആഗസ്റ്റ് മുതൽ എല്ലാ മാസവും വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നര മുതൽ ഒരു മണിക്കൂർ ജനങ്ങളുടെ പരാതി കേൾക്കാൻ ചെലവഴിക്കും മന്ത്രി ജി ആർ അനിൽ...
റേഷൻ കാർഡ് ബിപിഎല്ലാക്കുന്നതിന് ഇതുവരെ ലഭിച്ച അപേക്ഷകളിൽ ജൂൺ 30 നകം തീർപ്പുണ്ടാക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിൽ പറഞ്ഞു . ഇതുവരെ ലഭിച്ച പരാതികൾ സംബന്ധിച്ച് ജൂൺ 30 നകം തീർപ്പുകൽപ്പിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞതായാണ് റിപ്പോർട്ട്
ആഗസ്റ്റ് മുതൽ എല്ലാ മാസവും വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നര മുതൽ ഒരു മണിക്കൂർ ജനങ്ങളുടെ പരാതി കേൾക്കാൻ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 1967 എന്ന നമ്പറിൽ ജനത്തിന് മന്ത്രിയുടെ ഓഫീസിനെ നേരിട്ട് പരാതി അറിയിക്കാനുള്ള അവസരവും ഉണ്ട്. നടൻ മണിയൻ പിള്ള രാജുവും പ്രതിപക്ഷത്തെ പ്രമുഖ നേതാവ് ജോണി നെല്ലൂർ അടക്കമുള്ളവരും മന്ത്രിയോട് ഇന്ന് ചോദ്യങ്ങൾ ചോദിച്ചു.
നിലവിലെ റേഷൻ സമ്പദായത്തിലെ കുറവുകൾ ഒഴിവാക്കി വകുപ്പിനെ കൂടുതൽ ജനകീയമാക്കാൻ ശ്രമിക്കുമെന്നും കോവിഡ് ലോക്കഡൗൺ മാറുന്നതിനനുസരിച്ച് റേഷൻ കടകലൂടെ പ്രവർത്തന സമയം നീട്ടുന്ന കാര്യത്തിൽ നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു .
റേഷൻ കടയുടമകളുടെ സംഘടനാ ഭാരവാഹികൾ വേതന വർധനവ് അടക്കമുള്ള വിഷയം ശ്രദ്ധയിൽ പെടുത്തിയിരുന്നു. അക്കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കർഷകരുടെ പരാതികളിലും പ്രയാസങ്ങളും വിശദമായി മനസിലാക്കി . നെൽക്കർഷകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha
























