'കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തുന്നത് ഖ്യാതിക്ക് വേണ്ടി'; സർക്കാർ നടപടിക്കെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് കെ.സുധാകരന്‍

കേരളത്തില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തുന്നത് ഖ്യാതിക്ക് വേണ്ടിയാണന്നും, ഇതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പറഞ്ഞു.
കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി മരണങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിക്കുന്നതു മൂലം, കൊവിഡ് ബാധിച്ചു രക്ഷിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ക്കു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മരണങ്ങളില്‍ നടത്തുന്ന കൃത്രിമം കണ്ടെത്താന്‍ കെപിസിസി വിദഗ്ധസമിതിയെ നിയോഗിക്കും. ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ അവസരം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. ഐഎന്‍സി കേരള സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha
























