ഭര്‍ത്താവിന്റെ അമിതമദ്യപാനത്തെ തുടര്‍ന്ന് രണ്ടു മക്കള്‍ക്ക് വിഷംകൊടുത്ത് അമ്മ ആത്മഹത്യചെയ്തു

ശാസ്താംകോട്ടയില്‍ രണ്ടു മക്കള്‍ക്ക് വിഷംകൊടുത്ത് അമ്മ ആത്മഹത്യചെയ്തു. വിഷം കഴിച്ചു കിടക്കുന്ന ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി വിവിധ ഗ്രൂപ്പുകളിലേക്ക് അയയ്ച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. പോരുവഴി അമ്ബലത്തുംഭാഗം മേലൂട്ട് കോളനിയില്‍ ശ്രീജിത്ത് ഭവനത്തില്‍ അനില്‍കുമാറിന്റെ ഭാര്യ ശ്രീജിത(31)യാണ് മരിച്ചത്. മക്കളായ അനുജിത്ത് (ഒന്‍പത്), അനുജിത (ആറ്) എന്നിവര്‍ക്ക് വിഷം നല്‍കിയശേഷമാണ് ശ്രീജിത വിഷം കഴിച്ച് മരിച്ചത്. കുട്ടികള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവസമയം മുറിക്കുള്ളില്‍ ഇതൊന്നുമറിയാതെ അനില്‍കുമാര്‍ ഉറങ്ങുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കുടുംബവഴക്കും ഭര്‍ത്താവിന്റെ അമിതമദ്യപാനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ശൂരനാട് എസ്.എച്ച്.ഒ. കെ.ശ്യാം പറഞ്ഞു.
https://www.facebook.com/Malayalivartha